Entertainment

മുരളിയാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്ന് പിന്‍മാറി; സംവിധായകന്‍ പറയുന്നു

ഈ സിനിമയില്‍ ആദ്യം നായികയായി ഉര്‍വശിക്ക് പകരം മഞ്ജു വാര്യരെയായിരുന്നു നിശ്ചയിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രവാസി ജീവിതങ്ങളുടെ നേര്‍സാക്ഷ്യം വരച്ചിട്ട സിനിമായാണ് 1999ല്‍ പുറത്തിറങ്ങിയ പിടി കുഞ്ഞുമുഹമ്മദ് ചിത്രമായ ഗര്‍ഷോം. ഈ സിനിമയില്‍ ആദ്യം നായികയായി ഉര്‍വശിക്ക് പകരം മഞ്ജു വാര്യരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രത്തില്‍ നിന്നും മഞ്ജു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പിടി കുഞ്ഞുമുഹമ്മദ്. 'ഉര്‍വശിയേക്കാള്‍ മുമ്പ് മഞ്ജു വാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാന്‍സും നല്‍കിയിരുന്നു. എന്റെ വീടനടുത്തുതന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാന്‍ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍, പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്.'- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുമുഹമ്മദ് പറഞ്ഞു.

'ഗര്‍ഷോമില്‍ നായകനായെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രാധാന കാരണം. ഇതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ 'പത്ര'ത്തില്‍ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്. മഞ്ജുവിന് മാനസികമായി ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രയാസമുള്ളതായി അറിയിച്ചിരുന്നു'.-അദ്ദേഹം പറഞ്ഞു.എന്നാല്‍, മുരളിയെ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താന്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് അഡ്വാന്‍സ് നല്‍കിയ തുക ഒരു പ്രശ്‌നവുമില്ലാതെ മാന്യമായി തിരികെ ഏല്‍പ്പിച്ചു. ശേഷം ചിത്രത്തില്‍ മഞ്ജുവിന് പകരമായാണ് ഉര്‍വശി നായികയായിട്ട് വരുന്നത്.അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

പോറ്റിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ?; നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

വയനാട് മെഡിക്കൽ കോളജ് വികസനം; അമ്പുകുത്തിയിൽ 28 ഏക്കർ വന ഭൂമി ഏറ്റെടുക്കും, ഉത്തരവ്

കേരളം നടുങ്ങിയ ആ ക്രൂരതയ്ക്ക് ഇന്നേക്ക് ഒന്‍പത് വര്‍ഷം; സംസ്ഥാനം കണ്ടത് സമാനതകളില്ലാത്ത പോരാട്ടം; 'അവള്‍ക്കൊപ്പം'

കോഴിക്കോട് സിപിഎം പ്രവർത്തകനു വെട്ടേറ്റു; ആക്രമിച്ചത് 3 അം​ഗ സംഘം

SCROLL FOR NEXT