Entertainment

മുറ്റം വൃത്തിയാക്കി ശിൽപ ഷെട്ടി, 'എല്ലാം പഴയപടിയാകുമ്പോൾ അവരുടെ മൂല്യം മറക്കരുത്, എല്ലാം എളുപ്പമാക്കുന്നത് ഇവർ'; വിഡിയോ 

ചൂൽ ഉപയോ​ഗിച്ച് മുറ്റത്തെ ചവറ് അടിച്ചുകളയുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാചകപരീക്ഷണങ്ങൾ നടത്തുന്ന പ്രീതി സിന്റയും മുറി വൃത്തിയാക്കുന്ന കത്രീന കൈഫുമെല്ലാം സോഷ്യൽ മീഡിയയിലെ പുത്തൻ വിശേഷങ്ങളാണ്. ഇക്കൂട്ടത്തിലേക്ക് ഇതാ ഒരു താരസുന്ദരി കൂടി എത്തിയിരിക്കുകയാണ്. നടി ശിൽപ ഷെട്ടിയാണ് ആ താരം. ചൂൽ ഉപയോ​ഗിച്ച് മുറ്റത്തെ ചവറ് അടിച്ചുകളയുന്ന താരത്തിന്റെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. 

ശിൽപ തന്നെയാണ് ക്വാറന്റൈൻ ദിനത്തിലെ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാലം തനിക്ക് പകർന്ന പുതിയ തിരിച്ചറിവിനെക്കുറിച്ച് പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. വീട്ടുജോലിക്ക് സഹായിക്കാൻ എത്തുന്നവരുടെ പ്രാധാന്യത്തെക്കുറിച്ചാണ് താരം ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. നമ്മുടെയെല്ലാം ജീവിതം ഇത്ര എളുപ്പമാക്കുന്നത് അവരാണെന്ന് താരം കുറിച്ചു. 

"ദൗർഭാ​ഗ്യവശാൽ ഇത്തരം സന്ദർഭങ്ങളിൽ മാത്രമേ ഇക്കാര്യങ്ങൾ നമ്മൾ മനസ്സിലാക്കൂ. ഞങ്ങളുടെ ജീവിതം എളുപ്പമാക്കാൻ സഹായിച്ച എല്ലാവർക്കും ഞാനിന്ന് നന്ദിപറയുന്നു. പുറത്തിറങ്ങാനും നമ്മുടെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനുമൊക്കെ സാധിക്കുന്നത് അവർ ഉള്ളതുകൊണ്ടാണ്. ജീവിതം പഴയപടി ആകുമ്പോൾ അവരുടെ മൂല്യം മറക്കരുത്", താരം കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT