Entertainment

മൂന്ന് കിലോമീറ്റര്‍ ദൂരം പറന്ന് ടൊവിനോയുടെ സാഹസിക യാത്ര; വീഡിയോ വൈറല്‍ 

ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ് ലൈനാണ് റാസ് അല്‍ ഖൈമയിലേത്. 2.83 കിലോമീറ്ററാണ് ഇതിന്റെ നീളം

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ സിനിമ വിശേഷങ്ങളും യാത്രകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്ന താരമാണ് ടൊവിനോ തോമസ്. തന്റെ പുതിയ വീഡിയോയിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് കിലോ മീറ്റര്‍ ദൂരം കേബിളില്‍ കെട്ടി പറക്കുന്ന താരത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്. റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈനിലൂടെയുള്ള സാഹസികയാത്ര സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. 

ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ് ലൈനാണ് റാസ് അല്‍ ഖൈമയിലേത്. 2.83 കിലോമീറ്ററാണ് ഇതിന്റെ നീളം. കൂടാതെ മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇതിലൂടെ പായുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 1680 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്തുനിന്നായിരുന്നു താരത്തിന്റെ സാഹസം.

രണ്ട് കേബിളില്‍ ശരീരം ബന്ധിച്ച് സ്പീഡില്‍ പാഞ്ഞു പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതെന്താ ജെറ്റാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഫ്രണ്ട് ക്യാമറയില്‍ നിന്നുള്ള വീഡിയോ കൂടി പങ്കുവെക്കണം എന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും