Entertainment

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറക്ക് മുന്നില്‍ കാവ്യാ മാധവന്‍, വീഡിയോ കാണാം

ആരാധകര്‍ക്കൊപ്പവും ചാക്കോച്ചന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പവും ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വളരെ ചെറിയപ്രായത്തില്‍ ചലച്ചിത്രമേഖലയിലെത്തി നടിയായി തിളങ്ങിയ താരമാണ് കാവ്യാ മാധവന്‍. ഏറെക്കാലമായി താരം സിനിമയില്‍ നിന്നും മറ്റ് പൊതുപരിപാടികളില്‍ നിന്നുമെല്ലാം വിട്ട് നില്‍ക്കുകയായിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ സിനിമയില്‍ നിന്നും മറ്റുമെല്ലാം അകന്നത്.  

വിവാഹശേഷം പൊതുവേദികളില്‍ തന്നെ എത്തുക വളരെ വിരളമായി മാത്രമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാവ്യ മാധവന്‍ ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാഖിന്റെ മാമോദീസ ചടങ്ങിലാണ് കാവ്യ എത്തിയത്. കൊച്ചി എളംകുളം പള്ളിയില്‍വച്ചുനടന്ന ചടങ്ങില്‍ ദിലീപിനൊപ്പമായിരുന്നു കാവ്യ എത്തിയത്. പള്ളിയില്‍ നേരത്തെ തന്നെ എത്തിയ ഇരുവരും ചടങ്ങു മുഴുവന്‍ പൂര്‍ത്തിയായ ശേഷമാണ് അവിടെനിന്നും യാത്ര തിരിച്ചത്. 

ആരാധകര്‍ക്കൊപ്പവും ചാക്കോച്ചന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പവും ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ദിലീപ്- കാവ്യാ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞ് പിറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്