Entertainment

മൂന്ന് വര്‍ഷം മുന്‍പ് അവര്‍ ആദ്യമായി കണ്ടുമുട്ടി, അതേ ദിവസം ആണ്‍കുഞ്ഞ് പിറന്നു; നടി അനിഷ അമ്മയായെന്ന് തേജസ്വി

രസകരമായ കുറിപ്പിനൊപ്പം അനിഷയുടെ സുഹൃത്തും നടിയുമായ തേജസ്വിയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് നടി അനിഷ ആംബ്രൂസിന് ആണ്‍കുഞ്ഞ് ജനിച്ചു. ആഗസ്റ്റ് 14 നാണ് അനിഷയും ഭര്‍ത്താവും ഗുണയും പുതിയ അതിഥിയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ജേഡന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ജീവിതത്തിലേക്ക കുഞ്ഞു വന്നതിന്റെ സന്തോഷത്തിലാണ് തങ്ങള്‍ എന്നാണ് അനിഷ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഞങ്ങള്‍ ഇപ്പോള്‍ ചന്ദ്രന്റെ മുകളിലാണ്. കുഞ്ഞ് ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നു. അവന്‍ ആദ്യമായി കൈയില്‍ പിടിച്ചപ്പോഴുണ്ടായ വികാരം പറയാനാകില്ല. രണ്ട് ദിവസം ഉറങ്ങാന്‍ സാധിക്കാത്തതിനാല്‍ താന്‍ ക്ഷീണത്തിലാണെന്നും അനിഷ വ്യക്തമാക്കി.

രസകരമായ കുറിപ്പിനൊപ്പം അനിഷയുടെ സുഹൃത്തും നടിയുമായ തേജസ്വിയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 'അനിഷ കുഞ്ഞിന്റെ ബര്‍ത്ത്‌ഡേ പ്രതീക്ഷിച്ചിരിക്കുകയാണ്. അവളുടെ പിറന്നാളിന്റെ (ഓഗസ്റ്റ് 20) അന്ന് ആയില്ല. രണ്ടുപേര്‍ക്കും രണ്ട് ബര്‍ത്ത്‌ഡേ വന്നതില്‍ അവള്‍ വളരെ അധികം സന്തോഷവതിയാണ്. അതിനേക്കാള്‍ മനോഹരം എന്തെന്നാല്‍ ഗുണയും അനിഷയും ആദ്യമായി കണ്ടുമുട്ടിയത് മൂന്ന് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ്, ഓഗസ്റ്റ് 14. അതേ ദിവസം തന്നെ അവരുടെ കുഞ്ഞ് ജനിച്ചു എന്നത് 2020 ല്‍ അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കാര്യമാണ്. കോവിഡിനെ തുടര്‍ന്ന് അവളുടെ സുഹൃത്തുക്കള്‍ക്കൊന്നും കുഞ്ഞിനെ കാണാനായിട്ടില്ല. എങ്കിലും ഞങ്ങളെല്ലാം ഹാപ്പിയാണ്. സ്വന്തമായി കുഞ്ഞുവേണമെന്ന് അവള്‍ എന്നും ആഗ്രഹിച്ചിരുന്നു. അവസാനം അവള്‍ അമ്മയായി. ഞാന്‍ വളരെ അധികം സന്തോഷവതിയാണ്- തേജസ്വി കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപ്പാത സംസ്ഥാനത്തിന്റെ ജീവരേഖ; നിര്‍മ്മാണത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

'മാ‌നസികമായി തളർത്തി, നിരാശയും വേദനയും തോന്നി'... ഐപിഎല്ലിൽ നിന്നു വിരമിച്ചതിൽ അശ്വിൻ

ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ല, യുപിഐ വഴി അടയ്ക്കാം; ഏപ്രില്‍ 10 മുതല്‍ പുതിയ വ്യവസ്ഥകള്‍

ലൗ ജിഹാദില്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാടില്ല; കൃഷ്ണദാസിനെ തള്ളി രാജീവ് ചന്ദ്രശേഖർ

പൂച്ച മാന്തിയാൽ ഉടനടി എന്ത് ചെയ്യണം

SCROLL FOR NEXT