Entertainment

മര്‍ലിന്‍ മണ്‍റോയുടെ പ്രതിമ മോഷണം പോയി 

ഹോളിവുഡിലെ നോര്‍ത്ത് ലാ ബ്ര്യൂ അവെന്യൂവിന് സമീപത്ത് നിന്നാണ് മണ്‍റോയുടെ പ്രതിമ മോഷണം പോയത്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഒരു പ്രതിമ മോഷണം പോയത് അന്വേഷിച്ച് കണ്ടുപടിക്കാനുള്ള തിരക്കിലാണ് അമേരിക്കയിലെ ലോസ്ആഞ്ചല്‍സ് പൊലീസ്. മറ്റാരുടെയുമല്ല, ഐതിഹാസിക താരം മര്‍ലിന്‍ മണ്‍റോയുടെ പ്രതിമയാണ് മോഷണം പോയിരിക്കുന്നത്. 

ഹോളിവുഡിലെ നോര്‍ത്ത് ലാ ബ്ര്യൂ അവെന്യൂവിന് സമീപത്ത് നിന്നാണ് മണ്‍റോയുടെ പ്രതിമ മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. വെള്ളി നിറത്തിലുള്ള മനോഹരമായ പ്രതിമയില്‍ വിന്‍ബ്ലോണ്‍ വസ്ത്രം ധരിച്ചാണ് മെര്‍ലിന്‍ നില്‍ക്കുന്നത്. 1955ല്‍ എടുത്ത ഫോട്ടോയെ ആസ്പദമാക്കിയുള്ള പ്രതിമയായിരുന്നു ഇത്. 

നാല് സ്ത്രീകള്‍ ഒന്നിച്ചുള്ള പ്രതിമയില്‍ നിന്നാണ് മര്‍ലിന്റെ മാത്രം പ്രതിമ മോഷ്ടാക്കള്‍ കൊണ്ടുപോയത്. ഹോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയെ മാറ്റി മറച്ച വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള നടിമാരെ ഒന്നിച്ച് നിര്‍ത്തുന്നതായിരുന്നു ഈ പ്രതിമാ സമുച്ഛയം. 

വാഷിങ്ടണിലെ അറിയപ്പെടുന്ന വിനോദസഞ്ചാര മേഖലയായ പ്രദേശത്തെ പ്രധാനപ്പെട്ട ഒരി ഐക്കണ്‍ ആയിരുന്നു ഈ പ്രതിമ. മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ തുമ്പുകളൊന്നും കിട്ടിയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊലീസിന് ഇതുവരെ ആരെയും സംശയവുമില്ല, അന്വേഷണം ഊര്‍ജിതമായിത്തന്നെ തുടരുന്നു.

അതേസമയം, ആരോ ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതിമ അറുത്തെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടതായി ഒരു യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിരലടയാള വിദഗ്്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഹോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായിരുന്ന മെര്‍ലിന്‍ മണ്‍റോ മരിക്കുന്നത് 1962ല്‍ 36ാം വയസില്‍ ആണ്. അമിതമായ അളവില്‍ ഉറക്കഗുളിക ഉള്ളില്‍ച്ചെന്ന് ബ്രന്റ്വുഡിലെ വീട്ടില്‍ സ്വന്തം കിടപ്പുമുറിയിലാണ് മെര്‍ലിന്‍ മരിച്ചു കിടന്നത്. താരത്തിന്റെ വിയോഗം ഹോളിവുഡ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT