Entertainment

മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി നമിത; വൈറലായി താരസുന്ദരിയുടെ ചിത്രങ്ങള്‍

താരത്തിന്റെ പുതിയ മേക്കോവര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ താരസുന്ദരിയാണ് നമിത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നമിതയുടെ മേക്കോവര്‍ ചിത്രങ്ങള്‍. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം. യോഗയും വര്‍ക്കൗട്ടും ശീലമാക്കിയതോടെയാണ് നമിതയുടെ ശരീരഭാരം കുറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

താരത്തിന്റെ പുതിയ മേക്കോവര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായി എന്നാണ് അവര്‍ പറയുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം കുറച്ചുനാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു നമിത. താരം ഇപ്പോള്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് ചിത്രം പൊട്ടിലാണ് താരം അവസാനമായി അഭിനയിച്ചത്. 

2017 ലായിരുന്നു നമിതയുടെ വിവാഹം. നടന്‍ വീരയാണ് ഭര്‍ത്താവ്. ബിഗ് ബോസ് ആദ്യ സീസണില്‍ താരം പങ്കെടുത്തിരുന്നു. ഷോയില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT