Entertainment

മൈക്കിളിന് മടിയിലിരിക്കുന്ന ലേഡി ഗാഗ; കാമുകനെ പരിചയപ്പെടുത്തി പോപ് താരം; അമ്പരന്ന് ആരാധകര്‍

മൈക്കിളിനൊപ്പമുള്ള പ്രണയ നിമിഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പോപ് താരം ലേഡി ഗാഗക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ഗാഗ ഒരു യുവാവിനെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഗാഗയുടെ മിസ്റ്ററി മാന് പിന്നാലെയായിരുന്നു ആരാധകര്‍. ഇപ്പോള്‍ ആരാധകര്‍ക്കായി തന്റെ പുതിയ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ലേഡി ഗാഗ. മൈക്കിള്‍ പോളന്‍സ്‌കിയാണ് ഗാഗയുടെ മനസു കീഴടക്കിയത്. മൈക്കിളിനൊപ്പമുള്ള പ്രണയ നിമിഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

അവധി ആഘോഷിക്കാന്‍ ഫ്‌ലോറിഡയിലെ മിയാമിയിലെത്തിയതാണ് ഗാഗയും കാമുകനും. മടിയിലിരിക്കുന്ന ഗാഗയെ പ്രണയപൂര്‍വം നോക്കിയിരിക്കുന്ന മൈക്കിളിനെയാണ് ചിത്രത്തില്‍ കാണുന്നത്. മിയാമിയില്‍ തങ്ങള്‍ക്ക് വളരെയധികം തമാശകളും നേരമ്പോക്കും ഉണ്ടായിരുന്നു എന്നും എല്ലാ ആരാധകരോടും ഒരുപാടു സ്‌നേഹം എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മൈക്കിളുമായുള്ള ബന്ധത്തെക്കുറിച്ച് ഗാഗയുടെ ആദ്യ വെളിപ്പെടുത്തലാണ് ഇത്. എന്തായാലും താരം പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ലേഡി ഗാഗക്കും മൈക്കിളിനും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കര്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് മൈക്കിള്‍.

പുതുവല്‍സരത്തിന്റെ തലേന്ന് ഗാഗ ഒരു യുവാവിനെ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അത് ആരാണെന്നു വ്യക്തമായിരുന്നില്ല. 'ഗാഗയുടെ മിസ്റ്ററി മാന്‍' എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത് മൈക്കിള്‍ ആണെന്ന് ചില സൂചനകളും അന്ന് ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം