Entertainment

മൈക്രോ ഫാമിങ് നടത്തി ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും; ഇരട്ടക്കുട്ടികളുടെ വിഡിയോ പങ്കുവച്ച് സാന്ദ്ര 

ക്യാറ്റലിനും കെന്‍ഡലിനുമാണ് വിഡിയോയിലെ കുട്ടി കർഷകർ

Author : സമകാലിക മലയാളം ഡെസ്ക്

മാതൃദിനത്തിൽ ഇരട്ടക്കുട്ടികളുടെ വിശേഷവുമായി എത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന മൈക്രോ ഫാമിങ് നടത്തുന്ന മക്കളുടെ വിഡിയോയാണ് സാന്ദ്ര പങ്കുവച്ചിരിക്കുന്നത്. ചട്ടികളിൽ മണ്ണ് നിറച്ച് വിത്തു മുളപ്പിക്കുകയും അവ വളർന്നുകഴിയുമ്പോൾ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി അടുക്കളയിലെത്തിക്കുകയുമൊക്കെയാണ് കുട്ടിപ്പട്ടാളത്തിന്റെ ജോലി. 

രണ്ട് വയസ്സുള്ള ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും നിറയുന്ന വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. ലോക്ഡൗൺ കാലത്ത് കണ്ട ഏറ്റവും മികച്ച കാഴ്ചയാണ് ഇതെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. 

മാതൃത്വത്തേക്കാൾ വലിയ ഒരു ഹീറോയിസത്തേക്കുറിച്ച് തനിക്ക് ചിന്തിക്കാൻ കഴിയില്ല എന്ന് കുറിച്ചുകൊണ്ടാണ് സാന്ദ്ര വിഡിയോ പങ്കുവച്ചത്. താൻ ആ​​ഗ്രഹിച്ചതുപോലെ പ്രകൃതിയുമായി ചേർന്നും സ്വതന്ത്രരായും വികൃതിക്കുട്ടികളായുമൊക്കെയാണ് മക്കൾ വളരുന്നതെന്ന് സാന്ദ്ര കുറിച്ചു. അവരുടെ കുഞ്ഞു കൈകൾ അത്ഭുതം സൃഷ്ടിക്കുന്നതാണ് തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നതെന്നും സാന്ദ്ര പറയുന്നു.  സാന്ദ്ര തോമസിന്റെ ഇരട്ട കുഞ്ഞുങ്ങളായ ക്യാറ്റലിനും കെന്‍ഡലിനുമാണ് വിഡിയോയിലെ കുട്ടി കർഷകർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ