Entertainment

മോദിക്കായി പാട്ടെഴുതിയിട്ടില്ല: പോസ്റ്ററില്‍ തന്റെ പേര് കണ്ട് ഞെട്ടിയെന്ന് ജാവേദ് അക്തര്‍; ഇപ്പോഴാണ് ശരിക്കുള്ള ബയോപിക് ആയതെന്ന് പരിഹാസം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രം വിവാദത്തില്‍.

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രം വിവാദത്തില്‍. താന്‍ പാട്ടെഴുതിയിട്ടില്ലാത്ത ചിത്രത്തില്‍ തന്റെ പേര് പോസ്റ്ററിനൊപ്പം ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരന്‍ ജാവേദ് അക്തര്‍ രംഗത്തെത്തി. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തിന് എതിരെ ട്രോളുകള്‍ നിറയുകയാണ്. 

പ്രസൂണ്‍ ജോഷി, സമീര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗാന രചയിതാക്കളുടെ കൂട്ടത്തില്‍ ജാവേദിന്റെയും പേര് ചേര്‍ത്തിരിക്കുന്നത്. ഇത് ഞെട്ടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ജാവേദ് രംഗത്തെത്തി. 

'ചിത്രത്തിന്റെ പോസ്റ്ററില്‍ എന്റെ പേര് കാണുന്നത് ഞെട്ടലുളവാക്കുന്നു. ഞാനിതിന് വേണ്ടി ഒരg പാട്ടും എഴുതിയിട്ടില്ല;- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. മോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി സ്ഥാനാരോഹണം വരെ പറയുന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയായി എത്തുന്നത് വിവേക് ഒബ്‌റോയി ആണ്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം