Entertainment

മോദിക്ക് പിന്നാലെ കാടുകയറി രജനീകാന്ത്; 'മാന്‍ വേഴ്‌സസ് വൈല്‍ഡു'മായി ബെയര്‍ ഗ്രില്‍സ്;വീഡിയോ

ഡിസ്‌ക്കവറി ചാനലിലെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന സാഹസിക പരിപാടിയില്‍ അതിഥിയായി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രജനീകാന്തിന്റെ ആരാധകര്‍ക്കിത് സ്വപ്‌ന സാക്ഷാത്കാരം. ഡിസ്‌ക്കവറി ചാനലിലെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന സാഹസിക പരിപാടിയില്‍ അതിഥിയായി സ്‌റ്റൈല്‍ മന്നന്‍ രജനി എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ ബെയര്‍ ഗ്രില്‍സിനൊപ്പം സാഹസിക പരിപാടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരമാണ് രജനി

കര്‍ണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തിലാണ് രജനികാന്ത് പങ്കെടുക്കുന്ന എപ്പിസോഡ് ചിത്രീകരിക്കുന്നത്. പരിപാടിക്കായി മൂന്ന് ദിവസത്തെ ചിത്രീകരണമാണുള്ളത്. ബന്ദിപ്പുര്‍ വനത്തില്‍ സുല്‍ത്താന്‍ ബത്തേരി ഹൈവേയിലെ നോണ്‍ ടൂറിസ്റ്റ് പ്രദേശങ്ങളിലായാണ് ഷൂട്ടിങ്. ചൊവ്വ, വ്യാഴം, ദിവസങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ചൊവ്വാഴ്ച ആറു മണിക്കൂര്‍ ഷൂട്ടിങ് ഉണ്ടാകും.

വിഖ്യാത ബ്രിട്ടീഷ് സര്‍വൈവല്‍ എക്‌സ്പര്‍ട്ട് ബിയെര്‍ ഗ്രില്‍സ് അവതാരകനായി എത്തുന്ന പരിപാടി ചിത്രീകരിക്കുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം കര്‍ണാടക വനംവകുപ്പ് നല്‍കിയിരുന്നു. പരിപാടിയുടെ ഷൂട്ടിങ്ങിനായി മൂന്ന്ദിവസത്തെ അനുമതിയാണ് മുംബൈയിലെ സെവന്റോറസ് എന്റര്‍ടെയ്ന്‍മെന്റിന് അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ഷൂട്ടിങ് അനുമതി നല്‍കിയിരിക്കുന്നത്.ഷൂട്ടിനായി രജനികാന്ത് കുടുംബസമേതമാണ് എത്തിയിട്ടുള്ളത്. 

്പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ കഴിഞ്ഞ ഫെബ്രുവരി 14നാണ് മോദി പങ്കെടുത്ത എപ്പിസോഡ് ഷൂട്ടു ചെയ്തത്.

പ്രകൃതിയോടിണങ്ങി വര്‍ഷങ്ങളോളം ജീവിച്ച എനിക്ക് ഏറെ ആവേശം പകര്‍ന്നതായിരുന്നു ഈ പരിപാടിയിലേക്കുള്ള ക്ഷണമെന്നായിരുന്നു മോദിയുടെ പ്രതികരണം. അക്ഷീണം പ്രയത്‌നിക്കുന്ന ബെയറിനൊപ്പം പ്രകൃതിയെ അടുത്തറിയാന്‍ സഹായിച്ച പരിപാടി മികച്ച അനുഭവമായിരുന്നു. മോദിയെപ്പോലെ ശ്രദ്ധേയനായ ലോകനേതാവിനൊപ്പം സമയം ചെലവിടാനായതു വഴി താന്‍ ബഹുമാനിതനായതായി ബെയര്‍ പറഞ്ഞു. ഈ മഹത്തായ രാജ്യത്തെ നയിക്കുന്ന നേതാവിനെ അടുത്തറിയാന്‍ കഴിഞ്ഞതില്‍ സന്തോഷഭരിതനാണെന്നും അദ്ദേഹം പറഞ്ഞു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' സീരീസില്‍ ബെയറിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

'വസന്തോത്സവം'; ഹോളിയുടെ ഐതിഹ്യമെന്ത്?, ഹോളിക ദഹനത്തിന്റെ പ്രാധാന്യം?, എന്തിന് നിറങ്ങള്‍ വാരിപ്പൂശുന്നു?

SCROLL FOR NEXT