Entertainment

മോഹന്‍ലാലും മഞ്ജു വാര്യരും മത്സരത്തിനില്ല!!: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആര്‍ക്കായിരിക്കും?

മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയിലാണ് താരങ്ങള്‍ ഇടം നേടിയിരുന്നത്. 

സമകാലിക മലയാളം ഡെസ്ക്

ലച്ചിത്രതാരങ്ങളും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന  49ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഇതിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, മോഹന്‍ലാലും മഞ്ജു വാര്യരും മത്സരത്തിനില്ലെന്ന് അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയിലാണ് താരങ്ങള്‍ ഇടം നേടിയിരുന്നത്. 

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെയും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും അഭിനയത്തിനാണ് മോഹന്‍ലാല്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. അതേ ചിത്രത്തിലെ മികച്ച പ്രകടനത്തിനും 'ആമി'യിലെ അഭിനയത്തിനും മഞ്ജു വാര്യരും പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താന്‍ മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പതിവു പോലെ ഇക്കുറിയും അദ്ദേഹം നേരത്തെ വിവരമറിയിച്ചിരിക്കുകയാണെന്നാണ് ജൂറി അംഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍. 

ഇവരെക്കൂടാതെ ഉര്‍വ്വശി (അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്), അനു സിതാര (ക്യാപ്റ്റന്‍, നീയും ഞാനും), ഐശ്വര്യ ലക്ഷ്മി (വരത്തന്‍) എന്നിവരും മത്സരത്തിനുണ്ട്. മികച്ച നടനുള്ള സാധ്യതാ പട്ടികയില്‍ ഫഹദ് (കാര്‍ബണ്‍, ഞാന്‍ പ്രകാശന്‍), ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), ജോജു ജോര്‍ജ്ജ് ( ജോസഫ്) എന്നിവരും ഇടം നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT