ഛോട്ടാ ഭീമിനെപ്പോലിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ മഹാഭാരതത്തില്‍ ഭീമന്റെ റോള്‍ അഭിനയിക്കുമെന്ന് ട്വീറ്റ് ചെയ്ത ഹിന്ദി നടന് കമാല്‍ ഖാന് സമൂഹ മാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല. മോഹന്‍ലാലിനെക്കുറിച്ച് പഠിക്കാനുളള ഉപദേശം മുതല്‍ പച്ചത്തെറി വരെയാണ് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ കമാല്‍ ഖാന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിറയുന്നത്.
എംടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ രാജ്യത്തെ തന്നെ ബിഗ് ബജറ്റ് ചിത്രമാവുന്ന വാര്‍ത്ത ദേശീയമാധ്യമങ്ങളില്‍ നിറഞ്ഞതിനു പിന്നാലെയാണ് കമാല്‍ ഖാന് വിവാദ ട്വീറ്റ് നടത്തിയത്. സര് മോഹന്‍ലാല്‍ നിങ്ങളെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലിരിക്കും, പിന്നെ എങ്ങനെയാണ് നിങ്ങള്‍ മഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിക്കുക എന്നായിരുന്നു കെആര്‍കെ എന്ന അക്കൗണ്ടില്‍നിന്നുള്ള ഖാന്റെ ട്വീറ്റ്. നിങ്ങളെന്തിനാണ് ബിആര്‍ ഷെട്ടിയുടെ പണം പാഴാക്കുന്നതെന്നും ഖാന് ചോദിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.25ന് വന്ന ട്വീറ്റിനു താഴെ തുടര്‍ന്ന് മലയാളികളും അല്ലാത്തവരുമായ ലാല്‍ ആരാധകരുടെ പെയ്ത്തായിരുന്നു.യഥാര്‍ഥ പേരില്‍ വന്ന് ഹിന്ദി നടന് ഉപദേശം നല്‍കിയവും ഫെയ്ക്ക് ഐഡിയില്‍ വന്ന് തെറി വിളിച്ചിട്ടുപോയവരും നിരവധി. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനു മുമ്പ് മോഹന്ലാലിനെക്കുറിച്ചൊക്കെ പഠിക്കുന്നത് നല്ലതാണെന്നാണ് ഉപദേശങ്ങളുടെ കാതല്‍. മിനിമം ഒന്നും ഗൂഗിള്‍ ചെയ്തു നോക്കിയിട്ടു പോരേ ഇത്തരത്തില്‍ ട്വീറ്റ് ചെയ്യുന്നത് എന്നു ചോദിച്ചവരുമുണ്ട്. ഞങ്ങള്‍ മലയാളികള്‍ ഇക്കയെയും ഏട്ടനെയും കളിയാക്കിയെന്നിരിക്കും, എന്നു വച്ച് നീയൊക്കെ ചൊറിയാന്‍ വന്നാല്‍ അക്കൗണ്ട് പൂട്ടിക്കും എന്നുമുണ്ട് പ്രതികരണങ്ങള്‍.
ചിലര്‍ മോഹന്‍ലാലിന് ലഭിച്ച പുരസ്കാരങ്ങളുടെ പട്ടികയാണ് ഖാന്റെ ട്വീറ്റിനു താഴെ പോസ്റ്റ് ചെയ്തതെങ്കില്‍ കൂടുതല്‍ പേരും ലാല്‍ ചിത്രങ്ങളിലെ ഡയലോഗുകള്‍ കൊണ്ടാണ് 'ശത്രു'വിനെ നേരിട്ടത്. പുതിയ ആളായിട്ടാ ഇവിടെ ചോദിച്ചാ മതി, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റിക്കളിക്കട്ടെ മോനെ തുടങ്ങി ഹിറ്റ് ഡയലോഗുകള്‍ നിറഞ്ഞുകവിയുകയാണ് കെആര്‍കെയുടെ അക്കൗണ്ടില്‍. മിണ്ടാതിരുന്നോ, അല്ലേല്‍ ട്രോളുകാര്‍ക്കു പിടിച്ചുകൊടുക്കും എന്ന താക്കീതും കൊടുത്തിട്ടുണ്ട് ചിലര്‍.
@kamaalrkhan @Mohanlal മിണ്ടാതിരുന്നോണം...
ഇല്ലേ ട്രോളുകാർക്ക് പിടിച്ച്കൊടുക്കും
അതിനിടെ മഹാഭാരതത്തിലെ ഭീമന്റെ പ്രായത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളു കൊഴുക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളില്‍. ഈ പ്രായത്തില്‍ മോഹന്‍ലാല്‍ ഭീമന്റെ വേഷം ചെയ്യുന്നത് അനുചിതമാവുമെന്ന വിധത്തിലാണ് ഒരു വിഭാഗത്തിന്റെ പ്രതികരണങ്ങള്‍. പൃഥ്വിരാജോ മറ്റു യുവനടന്മാരോ ആ വേഷം ചെയ്യണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ മഹാഭാരത പഠിതാക്കളില്‍ പലരും ചൂണ്ടിക്കാട്ടുന്നത് യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവര്‍ക്ക് അന്പതിനു മേല്‍ പ്രയമുണ്ടെന്നാണ്. എഴുത്തുകാരന് കെപി നിര്‍മല്‍ കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates