Entertainment

മോഹന്‍ലാലും ഇന്നസെന്റും: ഒടിയന്റെ സാഹസികമായ മേക്കിങ്ങ് വീഡിയോ കാണാം

ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടക്ക് ഇതിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് 'ഒടിയന്‍'. തുടക്കത്തില്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ കാഴ്ച വെച്ചില്ലെങ്കിലും ഇപ്പോള്‍ കുടുംബ പ്രേഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം കാണാനെത്തുന്നുണ്ട്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടക്ക് ഇതിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. 

ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് 'ഒടിയന്‍' മേക്കിംഗ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന പരാതിയുമായാണ് മോഹന്‍ലാലിന്റെ 'ഒടിയന്‍' എത്തിയത്. രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പ്, മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ച, ബ്രഹ്മാണ്ഡം തുടങ്ങിയ വലിയ ഹൈപ്പുകള്‍ നല്‍കിയ സിനിമ റിലീസ് ചെയ്തപ്പോള്‍ തിയേറ്ററുകളില്‍ പ്രതികരണം തൃപ്തികരമായിരുന്നില്ല. 

അവകാശവാദങ്ങള്‍ക്ക് ഒത്തുയരാന്‍ സാധിക്കാതെ വന്നതാണ് ചിത്രത്തിന്റെ പ്രശ്‌നം എന്നും ഒരു സാധാരണ സിനിമയായി കണ്ടാല്‍ ആസ്വദിക്കാവുന്ന ഒന്നാണ് എന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇതിനെല്ലാം ഇടയില്‍ ഡിസംബര്‍ 14നു  റിലീസ് ചെയ്ത 'ഒടിയന്‍' ഇപ്പോഴും ബോക്‌സോഫീസ് വാഴുന്നു എന്ന് റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 

സിനിമയ്ക്കു വേണ്ടി ശരീരഭാരം നല്ല രീതിയില്‍ കുറച്ച് മോഹന്‍ലാല്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഒടിയന്‍' മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാര്‍ദ്ധക്യവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത, നരെയ്ന്‍, സിദ്ദിഖ്, കൈലാഷ്, സന അല്‍ത്താഫ്, മനോജ് ജോഷി, നന്ദു, ശ്രീജയ നായര്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം