Entertainment

മൻമോഹൻ സിങ്ങിന്റെ സംസാരവും ശരീരഭാഷയും ഒപ്പിയെടുത്ത് അനുപം ഖേർ, സോണിയയായി ജർമ്മൻ നടി; ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ ട്രെയിലർ പുറത്ത് (വിഡിയോ) 

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമ

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലർ പുറത്തുവിട്ടു.  പ്രധാനമന്ത്രിയായിരുന്ന കാലയളവിലുടനീളം അദ്ദേഹം നേരിട്ട വിമര്‍ശനങ്ങള്‍ ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ആ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളാണ് സിനിമ തുറന്നുകാട്ടുന്നത്. 

വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപം ഖേറാണ് മൻമോഹൻ സിങ്ങിന്റെ വേഷം ചെയ്യുന്നത്. മന്‍മോഹന്‍സിങിന്റെ സംസാരരീതിയും ശരീരഭാഷയും ഒപ്പിയെടുത്ത അനുപം ഖേറിന്റെ വളരെ മികച്ച പ്രകടനമാണ് ചിത്രം കാത്തുവച്ചിരിക്കുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. അക്ഷയ് ഖന്നയുടേതും എടുത്തുപറയേണ്ട പ്രകടനമാണ്.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ഭാരുവിന്റെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജര്‍മന്‍ നടി സൂസന്‍ ബെര്‍നെറ്റ് ആണ് സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്. മന്‍മോഹന്‍ സിങിന്റെ ഭാര്യയായി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ചയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു. അഹാനാ കുമാരാ പ്രിയങ്ക ഗാന്ധിയായും അര്‍ജുന്‍ മാത്തുര്‍ രാഹുല്‍ ഗാന്ധിയായും ചിത്രത്തിലെത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു