Entertainment

യതീഷ് ചന്ദ്ര സിനിമാ നടനായോ?: ജയസൂര്യയ്‌ക്കൊപ്പമുള്ള സെല്‍ഫിക്ക് പിന്നിലെ രഹസ്യമിതാണ്

ജയസൂര്യയ്ക്കും യതീഷ് ചന്ദ്രക്കുമൊപ്പം തിരക്കഥാകൃത്ത് രജീഷ് വേഗയുമുണ്ട് സെല്‍ഫിയില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ജയസൂര്യയുടെ കൂടെയുള്ള യതീഷ് ചന്ദ്ര ഐപിഎസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ചിത്രം കണ്ട് യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ജയസൂര്യയ്ക്കും യതീഷ് ചന്ദ്രക്കുമൊപ്പം തിരക്കഥാകൃത്ത് രജീഷ് വേഗയുമുണ്ട് സെല്‍ഫിയില്‍.

പക്ഷേ പേക്ഷകര്‍ കരുതുന്നപോലെയൊന്നുമില്ല. തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തൃശ്ശൂരില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോള്‍ സൗഹൃദം പങ്കുവെച്ച അവസരത്തില്‍ പകര്‍ത്തിയ ചിത്രമായിരുന്നു അത്. 

സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പുണ്യാളന്‍ അഗര്‍ബത്തീസിനും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനും ശേഷം വീണ്ടും തൃശൂര്‍കാരനായി ജയസൂര്യയെത്തുന്ന ചിത്രം കൂടിയാണിത്. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. 

സാള്‍ട്ട് മാംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജേഷ് നായര്‍. സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഗാനങ്ങള്‍ക്ക് ഈണം പകരുന്നതും രതീഷ് തന്നെ. ആട് 2 എന്ന ചിത്രത്തിന് ശേഷം വിജയ് ബാബുവിന്റെ നേതൃത്വത്തിലുള്ള െ്രെഫഡേ ഫിലിം ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കാക്ക കാക്ക, ഇരുമുഗന്‍, ഗജിനി, ഭീമ,റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ച ആര്‍ ഡി രാജശേഖറാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. മല്ലികാ സുകുമാരന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ