Entertainment

യാത്രാദാഹം അടക്കാനാവാതെ ഐശ്വര്യ; ഫഹദ് നായികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

പഴയ യാത്രകളുടെ ഓര്‍മ്മകല്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ് നടി ഐശ്വര്യ മേനോനും

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ കാലം ആയതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ നിരാശര്‍ യാത്രാപ്രേമികള്‍ തന്നെയാണ്. ഇഷ്ടമുള്ള സ്ഥലങ്ങളൊക്കെയും കണ്ടുനടന്ന് ജീവിതം ആഘോഷിച്ചിരുന്നതില്‍ നിന്ന് കുറച്ചധികം ധിവസങ്ങളായി യാത്രയ്ക്ക് ഫുള്‍സ്റ്റോപ്പിച്ച് വീട്ടില്‍ തന്നെയാണ് പലരും. പഴയ യാത്രകളുടെ ചിത്രങ്ങള്‍ കണ്ടിരുന്ന സമാധാനിക്കുകയാണ് ഇപ്പോള്‍ പലരും. 

നടി ഐശ്വര്യ മേനോനും പഴയ യാത്രകളുടെ ഓര്‍മ്മകല്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ്. ത്രോബാക്ക് എന്ന് കുറിച്ച് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില്‍ താരം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് വാണ്ടര്‍ലസ്റ്റ് എന്നാണ്. 

യാത്രയ്ക്കിടെ നടത്തിയ ഒരു ഓഫ് റോഡ് ഡ്രൈവിനിടെയുള്ള ചിത്രത്തില്‍ ഓഫ് വൈറ്റ് ആഷ് നിറത്തിലുള്ള പിനഫോര്‍ ആണ് താരം ധരിച്ചിരിക്കുന്നത്. അലസമായി കെട്ടിവെച്ചിരിക്കുന്ന മുടിയും വലിയ കമ്മലുകളും ആണ് താരത്തിന്റെ ലുക്കിലെ ഹൈലൈറ്റ്. 

ആപ്പിള്‍ പെണ്ണേ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ഐശ്വര്യ മണ്‍സൂണ്‍ മാംഗോസില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് മലയാളത്തില്‍ അഭിനയിച്ചത്. കന്നഡ തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയയാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!