Entertainment

യുവ എംപിമാരുടെ ​ഗ്ലാമർ നൃത്തം പങ്കുവച്ച് രാം ​ഗോപാൽ വർമ; ഇന്ത്യ പുരോ​ഗമിക്കുന്നുണ്ടെന്ന് ട്വീറ്റ് (വിഡിയോ)

മിമിയും നുസ്രത്തും ഒന്നിച്ച് ചെയ്ത ടിക് ടോക് വിഡിയോയാണ് രാം ​ഗോപാൽ വർമ ട്വിറ്ററിൽ അപ്ലോഡ് ചെയ്തത്.  

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബം​ഗാളിൽ നിന്നുള്ള യുവ എംപിമാരായ മിമി ചക്രബർത്തിയുടെയും നുസ്രത്ത് ജഹാന്റെയും ​​ഗ്ലാമർ നൃത്തം പങ്കുവച്ച് ബോളിവുഡ് സംവിധായകൻ രാം​ ​ഗോപാൽ വർമ. കാണാൻ ഭം​ഗിയുള്ള എംപിമാരെ കാണുന്നതിൽ ആശ്വാസമുണ്ട് ഇന്ത്യ ശരിക്കും പുരോ​ഗമിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്വീറ്റ് അത്ര സദുദ്ദേശപരമല്ലെന്ന് പിന്നാലെ വിമർശനം ഉയരുകയായിരുന്നു. 

മിമിയും നുസ്രത്തും ഒന്നിച്ച് ചെയ്ത ടിക് ടോക് വിഡിയോയാണ് രാം ​ഗോപാൽ വർമ ട്വിറ്ററിൽ അപ്ലോഡ് ചെയ്തത്.  തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലങ്ങളായ ജാദവ്പൂര്‍, ബസീര്‍ഹട്ട് എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് ഇവര്‍ ലോക് സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ​ഗ്ലാമർ താരങ്ങളായ ഇരുവരും ജയിച്ച് കയറിയത്. പാർലമെന്റിന് മുന്നിൽ നിന്ന് യോ യോ ആയി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടുക കൂടി ചെയ്തു മിമി. 

പ്രചാരണ സമയത്തും രണ്ട് താരങ്ങളും വലിയ വിമർശനമാണ് നേരിട്ടത്. ഇതിന് പിന്നാലെയായിരുന്നു വൈറലായ വിഡിയോ ഇരുവരും ടിക് ടോകിൽ  ചെയ്തത്. ഇതോടെ വസ്ത്രം പറിച്ചെറിഞ്ഞത് കണ്ടാൽ വോട്ട് ചെയ്യില്ലെന്ന് പലരും തുറന്നടിച്ചിരുന്നു. പക്ഷേ എതിരാളികളെ പോലും ഞെട്ടിച്ച് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രണ്ടാമത് നുസ്രത്തും അഞ്ചാമത് മിമിയും ഇടം നേടി. 41 ശതമാനം സീറ്റുകളാണ് മമത ബാനർജി ഇക്കുറി വനിതകൾക്കായി മാറ്റി വച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

നവംബറിലെ ബാങ്ക് അവധികള്‍ അറിയാം; കേരളത്തില്‍ എത്ര?

'നവാസ് മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല, ഒരുപാട് നാള്‍ ഉറങ്ങിയില്ല; മനസ് ഇടുങ്ങിയ അവസ്ഥ'; ഉള്ളുനീറി നിയാസ് ബക്കര്‍

'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം