Entertainment

'ന്യൂജന്‍ ഒക്കെയാണ്, പക്ഷേ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ' യുവനടിയോട് സലിംകുമാര്‍ പറഞ്ഞത്

ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലെത്തുന്ന പുതുമുഖ നടി അഖിലയാണ് ഈ കഥയിലെ ഹീറോ

സമകാലിക മലയാളം ഡെസ്ക്

യുവതാരങ്ങളെ അണിനിരത്തി സംവിധായകന്‍ വിജിത് ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍; ഒരു തവള പറഞ്ഞ കഥ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സലിംകുമാറും എത്തുന്നുണ്ട്. ഷൂട്ടിങ്ങിനിടെ പ്രധാന വേഷത്തില്‍ എത്തിയ പുതുമുഖ നടിയുടെ ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സ് കണ്ട് സലിംകുമാര്‍ പറഞ്ഞ ഡയലോഗാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.

ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലെത്തുന്ന പുതുമുഖ നടി അഖിലയാണ് ഈ കഥയിലെ ഹീറോ. ചിത്രത്തിന്റെ നിര്‍മ്മാതാവ് അശോകന്റെ മകളാണ് അഖില. ചിത്രത്തില്‍ ആഴമുള്ള കിണറ്റിലേക്ക് അഖില ചാടുന്ന ഒരു രംഗമുണ്ട്. അത് ചിത്രീകരിക്കാനായി അത്യാവശ്യം ആഴമുള്ള പ്രത്യേകം കുഴിച്ച കിണര്‍ തയാറാക്കി. അഖിലയ്ക്ക് ചാടാനായി സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് താരത്തെ വിളിച്ചു. കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി അഖില പറഞ്ഞു ' കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!'.

ഇതുകേട്ട് ലൊക്കേഷനിലുണ്ടായവര്‍ ഒന്നു ഞെട്ടി. പക്ഷേ അഖില വളരെ എളുപ്പത്തില്‍ കിണറിനടിയില്‍ വിരിച്ച ബെഡിലേക്ക് ചാടി. കിണറിനടിയില്‍ നിന്നുള്ള മൂന്നു ഷോട്ടിലും ചാട്ടം ആവര്‍ത്തിച്ച അഖില ഇതിന്റെ കണ്ടിന്യൂ ഷോട്ടിനു വേണ്ടി കായല്‍ വെള്ളത്തിലേക്കും ചാടി. എന്നാല്‍ അഖിലയുടെ സാഹസികത കണ്ട് കൂടെ അഭിനയിച്ച സലിംകുമാര്‍ ഉള്‍പ്പടെ എല്ലാവരും ഒന്നു ഞെട്ടിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അഖിലയോട് സലിംകുമാര്‍ പറഞ്ഞത് '  കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ' എന്നായിരുന്നു. ബാംഗ്ലൂര്‍ െ്രെകസ്റ്റ് കോളജില്‍ സൈക്കോളജി ആന്റ് പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്‌സ് ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഖില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT