Entertainment

യുവൻ ശങ്കർ രാജയെ നിർബന്ധിച്ച് മതം മാറ്റിയതല്ലേയെന്ന് ചോദ്യം; മറുപടിയുമായി ഭാര്യ

സാഫ്റൂണിനെ പ്രണയിച്ചതിനാലാണ് യുവൻ മതം മാറിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഹിറ്റ് സം​ഗീത സംവിധായകരിൽ ഒരാളാണ് യുവൻ ശങ്കർ രാജ. അദ്ദേഹത്തിന്റെ സം​ഗീതം മാത്രമല്ല ജീവിതവും എപ്പോഴും വിവാദങ്ങളിൽ നിറയാറുണ്ട്. അദ്ദേഹത്തിന്റെ ദാമ്പത്യജീവിതവും മതംമാറ്റവുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയാവാറുണ്ട്. വിഖ്യാത  സം​ഗീതഞ്ജൻ ഇളയരാജയുടെ മകനായാണ് ജനിച്ചതെങ്കിലും ഇസ്ലാം മതത്തിലേക്ക് മാറി അബ്ദുൾ ഖാലിഖായി ജീവിക്കുകയാണ് അദ്ദേഹം. സാഫ്റൂൺ നിസാറാണ് യുവന്റെ ഭാര്യ. സാഫ്റൂണിനെ പ്രണയിച്ചതിനാലാണ് യുവൻ മതം മാറിയതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഭാര്യ. 

തങ്ങൾ കണ്ടുമുട്ടുന്നതിനും മൂന്ന് വർഷം മുമ്പേ യുവൻ ഇസ്ലാമിലേക്ക് മതം മാറിയിരുന്നെന്നാണ് സാഫ്റൂൺ പറഞ്ഞത്. ഇൻസ്റ്റാ​ഗ്രാമിൽ സംവദിക്കവെയാണ് താൻ നിർബന്ധിച്ചാണോ യുവനെ മതം മാറ്റിയതെന്ന ചോദ്യത്തിന് സാഫ്റൂൺ മറുപടി നൽകിയത്. തങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഇനിയും വിശ്വാസമാകാത്തവരോട് ഒരു നാൾ യുവനെ ലൈവിൽ കൊണ്ടുവരാമെന്നും നേരിട്ട് ചോദിച്ചോളാനും സാഫ്റൂൺ വ്യക്തമാക്കി. ഇരുവർക്കും സിയ എന്ന് പേരുള്ള മകളുമുണ്ട്. 

യുവന്റെ മൂന്നാം വിവാ​ഹത്തിലെ ഭാര്യയാണ് സാഫ്റൂൺ. 2005 ലായിരുന്നു കാമുകി സുജയ ചന്ദ്രനെ യുവൻ വിവാഹം ചെയ്തത്. 2008-ൽ ഇരുവരും വിവാഹമോചിതരായി. തുടർന്ന് 2011-ൽ ശിൽപയെ വിവാഹം ചെയ്തു. തിരുപ്പതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. 2014 ലാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതായും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവൻ വ്യക്തമാക്കിയത്. തുടർന്ന് 2015 ലാണ് സാഫ്റൂൺ നിസാറിനെ വിവാഹം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT