Entertainment

യൂട്യൂബില്‍ തരംഗമായി സൈറ വാസിമിന്റെ അവസാനചിത്രത്തിന്റെ ട്രെയിലര്‍; മികച്ച പ്രകടനവുമായി പ്രിയങ്കയും, വീഡിയോ

ഹോളിവുഡിലേക്ക് ചേക്കേറിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയങ്ക ബോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി സൈറാ വസീം അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 'ദ സ്‌കൈ ഈ പിങ്ക്' എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷൊണാലി ബോസ് ആണ്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ ട്രെയ്‌ലര്‍ ഇതിനോടകം രണ്ടുകോടി പത്തു ലക്ഷം പേരാണ് യുട്യൂബില്‍ കണ്ടത്. സൈറവസീമിന് പുറമെ പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രിയങ്കയുടെയും ഫര്‍ഹാന്റെയും മകളായാണ് സൈറ അഭിനയിക്കുന്നത്. 

ഹോളിവുഡിലേക്ക് ചേക്കേറിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയങ്ക ബോളിവുഡില്‍ വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. പ്രിയങ്ക തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. ഒക്ടോബര്‍ 11ന് സിനിമ തിയേറ്ററുകളിലെത്തും. 

റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ 'ദ സ്‌കൈ ഈ പിങ്ക്' രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ഏഷ്യയില്‍ നിന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞടുക്കപ്പെട്ട ഏക ചിത്രവും ഇതാണ്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 30 ന് സൈറ അഭിനയം നിര്‍ത്തുകയാണ് എന്ന് പറഞ്ഞ് രംഗത്തെത്തിയത് ധാരാളം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. താന്‍ സിനിമാഭിനയം നിര്‍ത്തുകയാണെന്ന് സൈറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരോട് പറഞ്ഞത്. അഭിനയം തന്നെ വിശ്വാസത്തില്‍ നിന്നും അകറ്റുന്നു എന്നാണ് സൈറ ഇതിന് കാരണമായി പറഞ്ഞത്. ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് സൈറ പ്രശസ്തയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT