Entertainment

‘യെൻ മിനുക്കി...’, ഇത് പഴയ മഞ്ജു എന്ന് ആരാധകർ; അസുരനിലെ പുതിയ ​ഗാനം ഹിറ്റ് (വിഡിയോ) 

ധനുഷിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ചേർത്താണ് ​​ഗാനം ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷും മഞ്ജു വാര്യരും ഒന്നിക്കുന്ന വെട്രിമാരന്‍ ചിത്രം അസുരനിലെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടു. ധനുഷിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ചേർത്താണ് അണിയറപ്രവർത്തകർ ​​ഗാനം ഒരുക്കിയിരിക്കുന്നത്. ‘യെൻ മിനുക്കി...’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആറ് ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. 

ജി.വി പ്രകാശ് ഈണം പകർന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏക്നാഥ് ആണ്.  തേജയ് അരുണാചലവും ചിൻമയിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.  മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മഞ്ജുചേച്ചിയുടെ ലുക്ക് കണ്ടിട്ട് കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമ ഓർമ്മവരുന്നു... എന്നാണ് ​ഗാനത്തിന് ആരാധകരുടെ കമന്റ്.

‘വൈക്ക’ എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് അസുരൻ. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. തലൈവാസല്‍ വിജയ്, പശുപതി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 4-ന് ചിത്രം തിയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്