Entertainment

രംഗീലയുടെ രണ്ടാം ഭാഗം പോലെ 'ബ്യൂട്ടിഫുൾ'; ട്രെയിലറിലെ അമിത ​ഗ്ലാമറിന് വിമർശനം 

പാർത് സുരിയും നൈനാ ഗാംഗുലിയുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാം ഗോപാൽ വർമ ഒരുക്കുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയെന്നാണ് ട്രെയിലർ ട്വീറ്റ് ചെയ്തുകൊണ്ട് രാം ഗോപാൽ വർമ കുറിച്ചത്. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർത് സുരിയും നൈനാ ഗാംഗുലിയുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. 

ചേരിയിൽ ജീവിക്കുന്ന നായകനും നായികയും പ്രണയത്തിലാകുകയും പിന്നീട് നായിക പണക്കാരിയാകുന്നതുമാണ് ഇതിവൃത്തം. ഇതേത്തുടർന്ന് അവരുടെ പ്രണയത്തിലുണ്ടാകുന്ന സങ്കീർണ്ണതകളാണ് ചിത്രത്തിന്റെ പ്രമേയം. ഇവയെല്ലാം പറഞ്ഞുവയ്ക്കുന്നതാണ് പുറത്തുവിട്ടിട്ടുള്ള ട്രെയിലർ.

എന്നാൽ ട്രെയിലറിലെ അമിത ​ഗ്ലാമർ രം​ഗങ്ങൾക്ക് നേരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്. ആർജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നുപോലും വിമർശകർ ആരോപിക്കുന്നു. ബ്യൂട്ടിഫുൾ ഒരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നും ഇവർ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

SCROLL FOR NEXT