Entertainment

രജനി- എസ്പിബി മാജിക്ക് വീണ്ടും; ആരാധകർക്ക് ആവേശം; ഏറ്റുപാടി തെന്നിന്ത്യ (വീഡിയോ)

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രജനി ആരാധകർക്ക് ആവേശമേറ്റി ആ കൂട്ടുകെട്ടിലെ ​ഗാനമെത്തി

Author : സമകാലിക മലയാളം ഡെസ്ക്

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് ആരാധകർക്ക് ആവേശമേറ്റി ആ കൂട്ടുകെട്ടിലെ ​ഗാനമെത്തി. ഒരുകാലത്ത് രജനി ചുണ്ടനക്കുന്ന ഗാനങ്ങൾക്ക് എസ്പി​ ബാലസുബ്ര​ഹ്മണ്യത്തിന്റെ ശബ്ദമാണെങ്കിൽ അതു തമിഴകത്തിന് ആഘോഷപ്പാട്ടാകും. അതിന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ദർബാറിലെ പുതിയ ഗാനം. രജനികാന്തിനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാർ’ എന്ന ചിത്രത്തിലെ ഗാനം നിമിഷങ്ങൾ കൊണ്ടാണ് തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത് പാടുന്നത്.

വിവേക് ആണ് ഗാനത്തിന് വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഗാനം ആലപിച്ചത് എസ്പി ബാലസുബ്രഹ്മണ്യവും ഒപ്പം  അനിരുദ്ധ് രവിചന്ദറും ചേർന്നാണ്. രജനി- എസ്പിബി കൂട്ടുകെട്ട് തന്നെയാണ് പാട്ടിന്റെ ആകർഷണം.

രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. 1992ൽ പുറത്തിറങ്ങിയ ‘പാണ്ഡ്യൻ’ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിലെത്തിയത്. രജനികാന്തിന്റെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒരുമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്