Entertainment

'രജനിസര്‍ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍', അക്ഷയ് കുമാര്‍

സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്നും ബോളിവുഡ് ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അക്ഷയ് അഭിപ്രായപ്പെട്ടു. 

Author : സമകാലിക മലയാളം ഡെസ്ക്

രജനീകാന്താണ് ഇന്ത്യന്‍ സിനിമയിലെ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. രജനീകാന്തിനെപ്പോലെ ഒരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാന്‍ അവസരമൊരുക്കിയതില്‍ സംവിധായകന്‍ ശങ്കറിന് അക്ഷയ് കുമാര്‍ നന്ദി പറഞ്ഞു. 2.0 ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഹിന്ദി സൂപ്പര്‍ താരം.

2.0പോലെയൊരു ബിഗ് ബ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ 131ാം ചിത്രമാണ് 2.0. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലുടനീളം പുതിയ പാഠങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നതെന്ന് അക്ഷയ് പറഞ്ഞു.തെന്നിന്ത്യന്‍ സിനിമയില്‍നിന്ന് ബോളിവുഡിന് ഒരുപാടു പഠിക്കാനുണ്ട്. ഇവിടെ ആളുകള്‍ ജോലിചെയ്യുന്ന രീതിയും അവര്‍ക്കിടയിലുള്ള ഒരുമയും മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാനുള്ള മനസ്സുമെല്ലാം അറിഞ്ഞിരിക്കേണ്ടതുതന്നെയാണെന്നും അക്ഷയ് അഭിപ്രായപ്പെട്ടു.

2.0യിലൂടെ ആദ്യമായാണ് അക്ഷയ് തമിഴ് സിനിമയില്‍ എത്തുന്നത്. 
സംവിധായകന്‍ കരണ്‍ ജോഹറും നടന്‍ റാണ ദഗ്ഗുബാട്ടിയും ആര്‍ ജെ ബാലാജിയും ചേര്‍ന്ന് അവതരിപ്പിച്ച ഓഡിയോ ലോഞ്ചില്‍ രജനീകാന്ത് കുടുംബസമേതമാണ് പങ്കെടുത്തത്. ഭാര്യ ലതയും മക്കളായ ഐശ്വര്യയും സൗന്ദര്യയും മരുമകന്‍ ധനുഷും ചടങ്ങുകളിലുണ്ടായിരുന്നു.

വിചിത്ര സ്വഭാവ സവിശേഷതകളുള്ള ഗവേഷകന്റെ റോളിലാണ് അക്ഷയ് എത്തുന്നത്. റിച്ചാര്‍ഡ് എന്നാണ് അക്ഷയുടെ കഥാപാത്രത്തിന്റെ പേര്. വസീഗരന്‍ എന്ന ഗവേഷക കഥാപാത്രമാണ് രജനീകാന്തിന്റേത്. ചിത്രം 2018 ആദ്യം റിലീസിനെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT