Entertainment

രണ്‍വീറിന്റെ ഖില്‍ജിക്കുള്ള ആദ്യ അവാര്‍ഡ് അമിതാഭിന്റെ വക; താരത്തെ പ്രശംസിച്ച് കത്ത് 

ട്വിറ്ററിലൂടെയാണ് തനിക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് രണ്‍വീര്‍ ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മവദ് സിനിമയില്‍ രണ്‍വീര്‍ സിങ്ങിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയേക്കാള്‍ കൈയടി വാങ്ങിയത് രണ്‍വീറിന്റെ അലാദ്ദീന്‍ ഖില്‍ജിയാണ് എന്നുതന്നെ പറയാം. എന്നാല്‍ എല്ലാ പ്രശംസയ്ക്കുമേലെ ഇപ്പോള്‍ താരത്തെ തേടി ഒരു അവാര്‍ഡ് എത്തിയിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ അയച്ച കത്താണ് രണ്‍വീര്‍ അവാര്‍ഡായി കണക്കാക്കുന്നത്. 

പത്മാവദിലെ അഭിനയത്തെ പ്രശംസിച്ചാണ് അമിതാഭ് രണ്‍വീറിന് കത്തെഴുതിയത്. ട്വിറ്ററിലൂടെയാണ് തനിക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് രണ്‍വീര്‍ ആരാധകരെ അറിയിച്ചത്. എനിക്ക് എന്റെ പുരസ്‌കാരം ലഭിച്ചു എന്ന അടിക്കുറിപ്പോടെ അമിതാഭ് അയച്ച കത്തിന്റേയും പൂവിന്റേയും ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമിതാഭിന്റെ വലിയ ആരാധകനാണ് രണ്‍വീര്‍. ഇതിന് മുന്‍പ് പല താരങ്ങള്‍ക്കും അമിതാഭ് പ്രശംസ കത്തുകള്‍ അയച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്