Entertainment

രണ്ടാമത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി താരദമ്പതികള്‍; ചിത്രങ്ങള്‍ വൈറല്‍

സിനിമ ലോകത്ത് നിരവധി ആരാധകരുളള നടിയാണ് സ്നേഹ

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ ലോകത്ത് നിരവധി ആരാധകരുളള നടിയാണ് സ്നേഹ. താരദമ്പതികളായ പ്രസന്നയുടെയും സ്‌നേഹയുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ എപ്പോഴും ആരാധകര്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. മലയാളത്തിലൂടെ അഭിനയരംഗത്തെത്തിയ സ്‌നേഹ മലയാളസിനിമയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ്. തെലുങ്ക് ചിത്രമായ വിനയ വിദ്യ രാമയിലാണ് സ്‌നേഹ അവസാനമായി അഭിനയിച്ചത്.
അടുത്തിടെ ബ്രദേഴ്‌സ് ഡേയിലൂടെ പ്രസന്നയും മലയാളത്തിലേക്കെത്തി.

ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ താരദമ്പതികള്‍. സ്‌നേഹയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.നിറവയറുമായി നില്‍ക്കുന്ന സ്‌നേഹയുടെ നിരവധി ചിത്രങ്ങളാണ് ഒപ്പം വൈറലാവുന്നത്. മഞ്ഞനിറമുള്ള സാരിയില്‍ നടി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ ്. സ്‌നേഹയുടെയും പ്രസന്നയുടെയും അടുത്ത ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിഹാന്‍ ആണ് താരദമ്പതികളുടെ മൂത്തമകന്‍.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം. 2015 ലാണ് മകന്‍ വിഹാന്‍ ജനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT