Entertainment

രണ്ടുമാസം കൊണ്ട് ജയറാം കുറച്ചത് 13 കിലോ; ഒടുവില്‍ മമ്മൂക്ക വരെ ചോദിച്ചു 'തല വെട്ടി ഒട്ടിച്ചതാണോടാ' 

അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിൽ നായകന്റെ അച്ഛനായാണ് ജയറാം വേഷമിടുന്ന

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് ചിത്രത്തിനുവേണ്ടി കിടിലൻ മേക്കോവർ നടത്തിയിരിക്കുകയാണ് നടൻ ജയറാം. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിൽ നായകന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നത്. ശരീരഭാരം കുറച്ചതിന് ശേഷമുള്ള ജയറാമിന്റെ ചിത്രം കണ്ട് സോഷ്യൽ ലോകം ഒന്നടങ്കം കൈയ്യടിച്ചു. ഇപ്പോഴിതാ പുത്തൻ ലുക്കിൽ മറ്റൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് താരം. 

ഫെയ്സ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ഫോട്ടോ മമ്മൂട്ടിക്ക് അയച്ചുകൊടുത്തിരുന്നെന്ന് ജയറാം പറയുന്നു. "കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിങിന്റെ തിരക്കിലായിരിക്കും എന്ന് കരുതി. പിന്നെ പെട്ടെന്ന് കുറേ മെസേജുകള്‍ ഒരുമിച്ച് വന്നു എന്താടാ ഇത്, നീ തന്നെയാണോ, അതോ തല മാറ്റി ഒട്ടിച്ചതാണോ’ എന്നൊക്കെ", ജയറാം പറഞ്ഞു.

നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്നും എന്നും ഇങ്ങനെ ഇരിക്കണമെന്നും മമ്മൂട്ടി പറഞ്ഞെന്നു ജയറാം പറയുന്നു. മമ്മൂട്ടിയിൽ നിന്ന് ലഭിച്ച അഭിപ്രായത്തിന് ശേഷമാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതെന്നും താരം പറഞ്ഞു. 

നായകനേക്കാള്‍ 'ഫ്രീക്ക്' ആയ അച്ഛൻ കഥാപാത്രത്തെയാണ് ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്. രണ്ട് മാസം കൊണ്ട് 13 കിലോ ഭാരമാണ് കഥാപാത്രത്തിനുവേണ്ടി കുറച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചെന്നും അടുത്തവർഷം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT