Entertainment

'രണ്ട് ദിവസത്തിനുള്ളിൽ ഹൻസികയുടെ വിവാഹം'; വാർത്തയ്ക്ക് താഴെ വന്ന് വരനെ ചോദിച്ച് താരം; വൈറൽ

തന്റെ വിവാഹത്തെക്കുറിച്ച് വന്ന വാർത്തയുടെ അടിയിൽ പോയായിരുന്നു താരത്തിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമനടിമാരെക്കുറിച്ച് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് വിവാഹവാർത്തയാണ്. ഇത്തരത്തിൽ പല നടിമാരുടേയും വ്യാജ വിവാഹങ്ങൾ നടക്കാറുണ്ട്. എന്നാൽ ഭൂരിഭാ​ഗം പേരും  ഇതിൽ പ്രതികരിക്കാറില്ല. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് തെന്നിന്ത്യൻ സുന്ദരി ഹൻസിക. തന്റെ വിവാഹത്തെക്കുറിച്ച് വന്ന വാർത്തയുടെ അടിയിൽ പോയായിരുന്നു താരത്തിന്റെ പ്രതികരണം.

താരം രണ്ടു ദിവസത്തിനുള്ളിൽ വിവാഹിതയാവുമെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തുടർന്ന് പല ഓൺലൈൻ സൈറ്റുകളിലും വാർത്ത വന്നു. അത്തരത്തിലുള്ള വാർത്തയ്ക്ക് താഴെ ഹൻസിക കുറിച്ചത് ഇങ്ങനെയാണ്; ദൈവമേ, ആരാണ് അയാൾ.

താരത്തിന്റെ പ്രതികരണത്തെ ആരാധകരും ഏറ്റെടുത്തു. 'നിങ്ങൾ എന്തുകൊണ്ട് ഈ കാര്യം എന്നോട് നേരത്തേ പറഞ്ഞില്ല' എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. 'ഞാൻ പോലും ഇപ്പോഴാണ് വിവരം അറിയുന്നത്.' എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. രസകരമായ കമന്റുകളാണ് താരത്തിന്റെ മറുപടിയ്ക്ക താഴെ വരുന്നത്. തമിഴിലും തെലുങ്കിലുമുൾപ്പടെ നിരവധി ആരാധകരുള്ള താരമാണ് ഹൻസിക. മോഹൻലാലിന്റെ വില്ലൻ എന്ന മലയാള ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം