Entertainment

രണ്ട് നടന്‍മാരില്‍ നിന്ന് കൂടി മൊഴിയെടുക്കും; സിനിമാ ബന്ധമെന്ന നിഗമനത്തില്‍ പൊലീസ്

താന്‍ നമ്പര്‍ കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി പട്ടിക്കര

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ ബന്ധം എന്ന നിഗമനത്തില്‍ പൊലീസ്. ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. രണ്ട് നടന്‍മാരില്‍ നിന്നുകൂടി മൊഴിയെടുക്കും. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസ് അറസ്റ്റിലായി. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയ പരാതിയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദില്‍ നിന്ന് ഷംന തിരിച്ചെത്തി.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചപ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. സ്വര്‍ണക്കടത്തുകാരെന്ന് പറഞ്ഞ് തന്നെയാണ് പ്രതികള്‍ തന്നെ വിളിച്ചത്. പ്രൊഡക്ഷന്‍ കന്‍ട്രോളര്‍ ഷാജി പട്ടിക്കരവഴിയാണ് ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നും ധര്‍മജന്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ നമ്പര്‍ കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി പട്ടിക്കര പറഞ്ഞു.

മുഖ്യപ്രതികളില്‍  ഒരാളായ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസ് അറസ്റ്റിലായി. തൃശൂരില്‍ നിന്നാണ് ഹാരിസിനെ പിടികൂടിയത്. പ്രതികളായ  റഫീഖും, മുഹമ്മദ് ഷരീഫും ഹാരിസും ബന്ധുക്കളാണ്. ഹാരിസ് വഴിയാണ് പ്രതികള്‍ ഷംനയെ ബന്ധപ്പെട്ടത്. പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തി സ്വര്‍ണക്കടത്തിനു പ്രേരിപ്പിച്ച പരാതിയില്‍ കൂടുതല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്തു.

ഉച്ചയോടെയാണ് ഷംന ഹൈദരബാദില്‍ നിന്ന് തിരിച്ചെത്തിയത്. മരടിലെ വീട്ടില്‍ 14 ദിവസം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന