Entertainment

രണ്ട് വരി ഗാനം ഇട്ടുകൊടുത്ത് നിത്യാ മേനോന്‍; ബാക്കി കൂടി പാടണമെന്ന് ആരാധകര്‍

നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിനും ആരാധകരേറെയാണ്.

സമകാലിക മലയാളം ഡെസ്ക്

ലിയ ഒരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്രമേഖലയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി നിത്യാമേനോന്‍. തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ ആവേശത്തോടെയാണ് താരത്തെ ആരാധകര്‍ ഉറ്റുനോക്കുന്നതും. നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റിനും ആരാധകരേറെയാണ്. ലൈക്കായും കമന്റായുമെല്ലാം പ്രോത്സാഹനത്തിന് ഒരു കുറവുമില്ല.

ഇപ്പോള്‍ നിത്യ പാടിയ ഒരു പാട്ടാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഹിറ്റ്. രണ്ട് വരി മാത്രമേയുള്ളൂവെങ്കിലും കുറച്ച് സമയം കൊണ്ടാണ് ഇത് വൈറലായത്. ഗുരു ദത്തും മധുബാലയും അഭിനയിച്ച 1955 ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് 55' എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫിയും ഗീത ദത്തും ചേര്‍ന്ന് ആലപിച്ച 'ജാനേ കഹാ മേരാ ജിഗര്‍ ഗയേ ഹെ' എന്നു തുടങ്ങുന്ന ഗാനമാണ് നിത്യ മേനന്‍ പാടിയിരിക്കുന്നത്. 

താരത്തെ അഭിനന്ദിച്ചാണ് എല്ലാവരും കമന്റ് ചെയ്യുന്നത്. ബാക്കി കൂടി പാടി അപ്ലോഡ് ചെയ്യാനും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ നിത്യ മേനനും പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ക്കായി ഗാനത്തിന്റെ ഫുള്‍ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുമെന്നും നിത്യ പറയുന്നു.

ചെറുപ്പത്തില്‍ തന്നെ പാട്ടിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിത്യ തെലുങ്കിലാണ് കൂടുതലും പാട്ടുകള്‍ പാടിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത അടുത്തിടെ റിലീസായ 'പ്രാണ'യിലും നിത്യ ഒരു ഗാനം ആലപിച്ചിരുന്നു. എന്തായാലും നിത്യയുടെ പാട്ടിനെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

'മാനസിക പീഡനം അങ്ങേയറ്റം, സഹിക്കാൻ വയ്യ'; ദ്രോണാചാര്യ അവാർഡ് ജേതാവായ കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും; ​ഗുരുതര ആരോപണങ്ങൾ

മഴ കൊടുത്ത 1 പോയിന്റുണ്ട്, കൊല്‍ക്കത്ത ഇന്നും ജയിച്ചില്ല! ഗുജറാത്തിനെ നയിച്ച് ഗില്‍

ഹോര്‍മൂസില്‍ ഉപരോധം തുടരും, ഇറാന്റെ യുറേനിയം യുഎസിനെന്ന് ട്രംപ്; 'പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നന്ദി'

SCROLL FOR NEXT