

ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ 'ജന നായകന്റെ' കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ശനിയാഴ്ച വൈകുന്നേരം 6:01 മുതൽ ആരംഭിക്കും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ ആണ് നിർമിക്കുന്നത്.
എസ് എസ് ആർ എന്റർടൈൻമെന്റ് ട്രാവൻകൂർ ആണ് വടക്കൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. കൊച്ചിയിലെ വിതരണം ഐഎംപി ഫിലിംസും നിർവഹിക്കുന്നു. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates