Entertainment

രണ്‍വീര്‍- ദീപിക വിവാഹം ഈ വര്‍ഷം അവസാനമെന്ന് വാര്‍ത്ത; എല്ലാ വര്‍ഷവും അവര്‍ വിവാഹം കഴിക്കുന്നുണ്ടല്ലോയെന്ന് ആരാധകര്‍

സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ നാല് തിയതികള്‍ നിശ്ചയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. ഇരുവരും വിവാഹം കഴിക്കുന്നത് എന്നാണെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രണ്‍വീര്‍- ദീപിക വിവാഹം ഗോസിപ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ മിററാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

രണ്‍വീറിന്റേയും ദീപിക പദുക്കോണിന്റേയും മാതാപിതാക്കള്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ നാല് തിയതികള്‍ നിശ്ചയിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായെന്നും ഇന്ത്യയിലാണോ വിദേശത്താണോ വിവാഹം നടത്തേണ്ടത് എന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. വളരെ സ്വകാര്യമായി ഹിന്ദു ആചാര പ്രകാരം വിവാഹം നടത്താനാണ് തീരുമാനം. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളേയും മാത്രമായിരിക്കും വിവാഹത്തിന് ക്ഷണിക്കുക. വിവാഹത്തിന് ശേഷം റിസപ്ഷന്‍ നടത്തുന്നതിനെക്കുറിച്ച് തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എന്നാല്‍ വാര്‍ത്തയെ ട്രോളിക്കൊണ്ട് നിരവധി പേരാണ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ താരങ്ങള്‍ ഉറപ്പുപറയാതെ വിശ്വസിക്കില്ലെന്ന നിലപാടിലാണ് ആരാധകര്‍. ഇരുവരും പ്രണയിക്കാന്‍ തുടങ്ങിയതു മുതല്‍ എല്ലാ വര്‍ഷവും അവര്‍ വിവാഹം കഴിക്കുന്നുണ്ടല്ലോ എന്നാണ് ഒരാളുടെ കമന്റ്. ചിലര്‍ വാര്‍ത്തയെ പൂര്‍ണ്ണമായി തള്ളി. 

ജനുവരിയിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാലിദ്വീപില്‍ വെച്ച് വിവാഹിതരാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT