Entertainment

രാക്ഷസന്‍ ഇനി തെലുങ്കിലും; അമല പോളും വിഷ്ണു വിശാലും ഇല്ല; അനുപമ പരമേശ്വരന്‍ നായിക

തമിഴ് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. സൈക്കോ ത്രില്ലര്‍ ചിത്രം വിഷ്ണു വിശാലിന്റൈ കരിയറിലെ ഏറ്റവും മികച്ച സിനിമയായി. 

അമല പോള്‍ നായികായി എത്തിയ ചിത്രം ഇപ്പോള്‍ തെലുങ്കില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നത്. വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നത്. അമല പോളിന് പകരം അനുപമ പരമേശ്വരനാണ് നായികയാകുന്നത്. 

ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത്, റാഷി ഖന്ന തുടങ്ങിയവരെ പരിഗണിച്ചിരുന്നുവെന്നും പിന്നീട് അനുപമയിലെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും