രാജമൗലി സംവിധാനം ചെയ്യുന്ന ബ്ഗ്ബജറ്റ് ചിത്രമായ ആര്‍ആര്‍ആറില്‍ നിന്നും പിന്‍മാറുന്നതായറിയിച്ച് ബ്രിട്ടീഷ് നടി. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് പിന്‍മാറുന്ന വിവരം അറിയിച്ചത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍.
ചിത്രത്തില്‍ നിന്ന് പിന്‍മാറാനുള്ള കാരണവും ഡെയ്‌സി എഡ്ജര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബസാഹചര്യങ്ങള്‍ കാരണമാണ് താന്‍ ഇത്രയും നല്ലൊരു ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതെന്നും ഉജ്വലമായ തിരക്കഥയും വലിയൊരു കഥാപാത്രമാണ് തന്റേതെന്നും ഡെയ്‌സി കുറിച്ചു.
''എനിക്കു ലഭിച്ച സ്വീകാര്യത തന്നെ തനിക്കു പകരം ചിത്രത്തിലെത്തുന്ന നടിക്കും ലഭിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും''- നടിയുടെ കുറിപ്പില്‍ പറയുന്നു. ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടി പിന്മാറിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടന്‍ സ്വദേശിനിയായ ഡെയ്‌സി ഒരു മോഡല്‍ കൂടിയാണ്. പതിനഞ്ചു വയസുമുതല്‍ അഭിനയിക്കുന്ന നടി ടിവി സീരീസുകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.
2018 നവംബര്‍ 19ന് ആണ് ആര്‍ ആര്‍ ആറിന്റെ ചിത്രീകരണം ആരംഭിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 400 കോടി രൂപയാണ് ഇതിന്റെ ബജറ്റ്. 2020 ജൂലൈ 30ന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആലിയ ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലഭിനയിക്കുന്നത്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ ടി ആര്‍, അജയ് ദേവഗണ്‍, സമുദ്രക്കനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് ഒഴികെയുള്ള പതിപ്പുകളിലെ പേരുകളെന്തെന്ന് തീരുമാനമായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates