Entertainment

രാജമൗലി ചിത്രത്തിൽ ജൂനിയർ എൻടിആറിന്റ നായികയായി സായ് പല്ലവി 

ബ്രിട്ടീഷ് അഭിനേത്രിയായ ഡെയ്സി എഡ്ജർ ജോനസ് ചെയ്യേണ്ടിയിരുന്ന വേഷമാണ് സായിലേക്ക് എത്തിയിരിക്കുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

സ് എസ് രാജമൗലിയുടെ ‘ആർ ആർ ആർ’ എന്ന പുതിയ ചിത്രത്തിൽ ജൂനിയർ എൻടിആറിന്റ നായികയായി സായ് പല്ലവി എത്തുമെന്ന് റിപ്പോർട്ട്. സായ് പല്ലവിയുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടനെ വരുമെന്നുമാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.  ജൂനിയർ എൻടിആറിന് പുറമേ രാം ചരണും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. 

ബ്രിട്ടീഷ് അഭിനേത്രിയായ ഡെയ്സി എഡ്ജർ ജോനസ് ചെയ്യേണ്ടിയിരുന്ന വേഷമാണ് സായിലേക്ക് എത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഡെയ്സി ജോനസ് സിനിമയിൽ നിന്നും പിന്മാറിയതിനെത്തുടർന്നാണ് സായി പല്ലവിയിലേക്ക് റോൾ എത്തിയത്.ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും അഭിനയിക്കുന്നുണ്ട്. 

ഇന്ത്യൻ പിരീഡ് ആക്ഷൻ ഫിലിം ആയാണ് ‘ആർആർആർ’ ഒരുങ്ങുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജമൗലി തന്നെയാണ്. 300 കോടി ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 2020ൽ ആർ ആർ ആർ തിയേറ്ററുകളിലെത്തും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത