Entertainment

രാജ്യത്തെ ഏറ്റവും മികച്ച നടന്‍ സൂര്യ; നാഷണല്‍ ഐക്കണെന്ന് ഗുനീത് മോങ്ക 

രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൂര്യയെന്ന് പറഞ്ഞ ഗുനീത് നാഷണല്‍ ഐക്കണ്‍ എന്നാണ് താരത്തെ വിശേഷിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടന്‍ സൂര്യ രാജ്യത്തെ ഏറ്റവും മികച്ച നടനാണെന്ന് പ്രശസ്ത നിര്‍മാതാവ് ഗുനീത് മോങ്ക. ഗുനീത് ആദ്യമായി നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തില്‍ നായകനാണ് സൂര്യ. സൂരറൈ പോട്ര് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയായ ഡി എന്റര്‍ടൈന്‍മെന്റുമായി സഹകരിച്ചാണ് ഗുനീത് സിനിമ നിര്‍മ്മിക്കുന്നത്. 

തമിഴില്‍ ആദ്യമായി സിനിമ നിര്‍മ്മിക്കുമ്പോള്‍ അത് സൂര്യയെ വച്ച് ചെയ്യാനാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഗുനീത് പറഞ്ഞു.  രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൂര്യയെന്ന് പറഞ്ഞ ഗുനീത് നാഷണല്‍ ഐക്കണ്‍ എന്നാണ് താരത്തെ വിശേഷിപ്പിച്ചത്. 

സൂര്യയുടെയും രാജ്‌ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്റെയും 2ഡി എന്റര്‍ടൈന്‍മെന്റുമായും  അലിഫ് സുര്‍തി, ശ്രീരാം കൃഷ്ണന്‍ എന്നിവരുമായും തമിഴിലെ തന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ പ്രവര്‍ത്തിക്കാനായത് സ്വപ്‌നസാഫല്യമാണെന്നാണ് ഗുനീതിന്റെ വാക്കുകള്‍.

മലയാള നടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍  നായികയായെത്തുന്നത്.  അപര്‍ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സുധ കോന്‍ഗരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം