Entertainment

രാജ്യദ്രോഹിയാക്കുമെന്ന് പേടിച്ച് ആലിയ ഭട്ട്; കാശ്മീര്‍ ഇതിവൃത്തമാകുന്ന സിനിമയില്‍ അഭിനയിക്കും

സമകാലിക മലയാളം ഡെസ്ക്

തല്‍വാര്‍ സംവിധായിക മേഘ്‌ന ഗുല്‍സാര്‍ കാശ്മീര്‍ പ്രശ്‌നങ്ങളെ ഇതിവൃത്തമായി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട സിനിമയില്‍ അഭിനയിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം പറഞ്ഞ ആലിയ പിന്നീട് സമ്മതം മൂളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളീവുഡില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും നിരൂപക പ്രശംസ ലഭിച്ചതുമായ തല്‍വാറിന്റെ സംവിധായിക ഒരുക്കുന്ന ചിത്രമായതിനാല്‍ തന്നെ അഭിനയിക്കുന്നത് ആലിയാ ഭട്ടിന്റെ കരയിറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ഇത്തരം വേഷം ചെയ്താല്‍ തന്നെ രാജ്യദ്രോഹിയാക്കുമെന്ന പേടി ആലിയയ്ക്കുണ്ടെന്നുമാണ് ഇതുമായ ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

കൊമേഴ്‌സ്യല്‍ മസാല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനൊപ്പം സമകാലീന പ്രശ്‌നങ്ങളെ തുറന്നു കാണിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നത് നടി എന്ന നിലയില്‍ ഏറെ ഗുണം ചെയ്യുമെന്ന ആലിയാ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ടിന്റെ ഉപദേശം സമ്മതം മൂളാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 

സ്റ്റുഡന്റ് ഒഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ആലിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയ വേഷം ചെയ്തിട്ടുണ്ട്. ഹൈവേ, ഉഡ്താ പഞ്ചാബ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ആലിയയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT