Entertainment

രാത്രിയില്‍ വീട്ടില്‍ കയറി വന്ന് ആക്രമിച്ചു, വധഭീഷണിയും; പരാതി നല്‍കി ശ്രീ റെഡ്ഡി 

വല്‍സരവാക്കം പൊലീസ് സ്റ്റേഷനിലെത്തിയാണ് നടി പരാതി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

രാത്രിയിൽ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയ രണ്ട് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി നടി ശ്രീ റെഡ്ഢി. പണമിടപാടുകാരനായ ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് ശ്രീ റെഡ്ഡിയുടെ പരാതി. വല്‍സരവാക്കം പൊലീസ് സ്റ്റേഷനിലെത്തിയാണ് നടി പരാതി നൽകിയത്. 

മാര്‍ച്ച് 21ന് രാത്രി ഇരുവരും വീട്ടിൽ വന്ന് തനിക്കുന്നേരെ ഭീഷണി മുഴക്കിയെന്ന് ശ്രീ റെഡ്ഡി പരാതിയില്‍ ആരോപിച്ചു. ഇവര്‍ തന്നെ ആക്രമിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമാണ് പരാതിയില്‍.

മുമ്പ് ഹൈദരാബാദില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്രഹ്മണി താൻ പൊലീസ് പിടിയിലാകാൻ കാരണം നടിയാണെന്ന് ആരോപിച്ചാണ് ശ്രീ റെഡ്ഢിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT