Entertainment

രാധിക ആപ്‌തെയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; പ്രതിഷേധവുമായി നടി

ചിത്രത്തില്‍ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് കിടപ്പറ ദൃശ്യങ്ങള്‍ തന്നെ പ്രചരിച്ചുവെന്ന് നടി 

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ 'ദി വെഡിങ് ഗസ്റ്റിലെ' നടി രാധിക ആപ്‌തെയുടെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്തത്.. മൈക്കള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രം രാധികയുടെ കന്നി ഹോളിവുഡ് ചിത്രം കൂടിയാണ്. എട്ട് ഓസ്‌ക്കര്‍ നേടിയ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റെര്‍നെറ്റില്‍ ചോര്‍ന്നത് . 

ഇത് ആദ്യമായല്ല താരത്തിന്റെ ബോള്‍ഡ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. നേരത്തെ പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ആദില്‍ ഹുസൈനിനൊപ്പമുള്ള രംഗങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത് രാധിക ആപ്‌തെയുടെ നഗ്‌ന വീഡിയോ എന്ന പേരില്‍ പ്രചരിപ്പിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി ആദില്‍ ഹുസൈന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.  

'ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാന്‍ കാരണം. ചിത്രത്തില്‍ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് കിടപ്പറ ദൃശ്യങ്ങള്‍ തന്നെ പ്രചരിച്ചു.

ഞാനും രാധികയും ഒന്നിച്ചഭിനയിച്ച രംഗങ്ങള്‍ രാധിക ആപ്‌തെയുടെ സെക്‌സ് സീന്‍ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് ആദില്‍ ഹുസൈന്റെ പേരില്‍ പ്രചരിക്കുന്നില്ലെന്നും' താരം ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT