Entertainment

'രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അദ്ഭുതം', അനുഭവം വെളിപ്പെടുത്തി നടി അഞ്ജു അരവിന്ദ് 

വീട്ടിൽ നടന്നൊരു അദ്ഭുതം വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഞ്ജു അരവിന്ദ്

Author : സമകാലിക മലയാളം ഡെസ്ക്

വീട്ടിൽ നടന്നൊരു അദ്ഭുതം വെളിപ്പെടുത്തിയിരിക്കുകയാണ് നടി അഞ്ജു അരവിന്ദ്. രാവിലത്തെ പൂജ കഴിഞ്ഞപ്പോൾ കണ്ട കാഴ്ചയാണ് നടിയെ അദ്ഭുതപ്പെടുത്തിയത്. പൂജ കഴിഞ്ഞ് കത്തിച്ചുവച്ചിരുന്ന വിളക്കിലെ തിരിയുടെ ആകൃതിയിലുണ്ടായ മാറ്റങ്ങളാണ് നടി വിശദീകരിച്ചിരിക്കുന്നത്. 

"തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി. ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു ഹാർട്ട്‌ ആയി. പിന്നേം കുറേനേരം ഭഗവാന്റെ മുന്നിലിരുന്നു നോക്കിയപ്പോൾ അതു ശിവ ഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി", ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചു. 

നിരവധി ആളുകളാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി താന്‍ തിരികത്തിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും ഒരേ സമയം ഇങ്ങനെയൊരു പരിണാമം ഇതുവരെ കണ്ടിട്ടില്ലെന്നാണ് നടിയുടെ വാക്കുകൾ. 

അഞ്ജുവിന്റെ കുറിപ്പ് 

ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അത്ഭുതം കണ്ടത്,തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി,ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു ഹാർട്ട്‌ ആയി.പിന്നേം കുറേനേരം ഭാഗവൻറെയ്‌ മുന്നിലിരുന്നു നോക്കിയപ്പോൾ അതു ശിവഭാഗവാൻറെയ്‌ തലയിലെ ചന്ദ്രകല ആയി മാറി...എന്തൊരു vibe ആണ് അല്ലേ,നമ്മളിൽ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം