Entertainment

രോവിനൊപ്പം ചേർന്നുനടന്ന് ജൂഹി, ചെക്കൻ മൊഞ്ചനെന്ന് ആരാധകർ; വിവാഹ സൂചനയോ? വിഡിയോ 

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും പരിപാടിയിൽ പങ്കെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷനിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ‌ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരസുന്ദരിയാണ് ജൂഹി റുസ്തഗി. ലച്ചുവിന്റെ വിവാഹവും ഒരുക്കങ്ങളും ആഘോഷമാക്കിയ മലയാളികൾക്ക് ഇപ്പോഴിതാ താരത്തിന്റെ യഥാർത്ഥ വിവാഹമാണ് വാർത്തയാകുന്നത്. ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിലാകെ. 

ഡോക്ടര്‍ രോവിൻ ജോർജിനെ കേന്ദ്രീകരിച്ചാണ് ജൂഹിയുടെ വിവാഹ വാർത്തകൾ പ്രചരിക്കുന്നത്. അടുത്തിടെ ഒരു സിനിമയുടെ പൂജാ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതോടെ ഈ സംശയം ബലപ്പെട്ടു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും പരിപാടിയിൽ പങ്കെടുത്തത്. ഓടിനടന്ന് രോവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്ന ജൂഹിയെയാണ് ചടങ്ങിന്റെ വിഡിയോകളിൽ കാണാൻ കഴിയുന്നത്. ഇതോടെയാണ് ജൂഹിയുടെ വിവാഹ വാർത്തകൾ ചൂടുപിടിച്ചിരിക്കുന്നത്. 

ഒരു സംഗീത ആൽബത്തിൽ രോവിനും ജൂഹിയും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവാഹം സംബന്ധിച്ച് നടിയുടെ ഭാ​ഗത്തുനിന്ന് യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

SCROLL FOR NEXT