Entertainment

ആദിയേയും കടത്തിവെട്ടി സുഡാനി

കലക്ഷന്‍ റെക്കോര്‍ഡിന്റെ അടിസ്ഥാനത്തിലല്ല സിനിമയെ വിലയിരുത്തേണ്ടതെന്ന് ചിലര്‍ പറയുമെങ്കിലും കലക്ഷന്‍ എന്ന ഘടകവും സിനിമയ്ക്ക് ഏറെ പ്രധാനപ്പെത് തന്നെയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ണ്ട് മാസങ്ങള്‍ക്കിടയില്‍ നിരവധി മലയാള ചിത്രങ്ങളാണ് റിലീസായത്. ചിലത് തെറിയ ഓളങ്ങള്‍ ഉണ്ടാക്കി തിയേറ്ററുകള്‍ കാലിയാക്കിയപ്പോള്‍ ചില ചിത്രങ്ങള്‍ ഇന്നും തിയേറ്റര്‍ വിട്ടുപോകാന്‍ കൂട്ടാക്കാതെ ആരാധകരുടെയുള്ളില്‍ നിലനില്‍ക്കും. ബോക്ഓഫിസില്‍ വിജയം നേടും. കലക്ഷന്‍ റെക്കോര്‍ഡിന്റെ അടിസ്ഥാനത്തിലല്ല സിനിമയെ വിലയിരുത്തേണ്ടതെന്ന് ചിലര്‍ പറയുമെങ്കിലും കലക്ഷന്‍ എന്ന ഘടകവും സിനിമയ്ക്ക് ഏറെ പ്രധാനപ്പെത് തന്നെയാണ്. 

ഇപ്പോള്‍ വന്നു പോയ ചിത്രങ്ങളില്‍ ബോക്‌സ് ഓഫില്‍ മുന്നിട്ട് നില്‍ക്കുന്നത് സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ സുഡാനി ഫ്രം നൈജീരിയ ആണ്. നൂറ് ദിവസം പിന്നിട്ട പ്രണവ് മോഹന്‍ലാലിന്റെ ആദിയേയും കടത്തിവെട്ടിയാണ് സുഡാനി മുന്നേറുന്നത്. 

സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ ആദ്യ ചിത്രമെന്ന വിശേഷണത്തോടെയാണ് സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിലേക്ക് എത്തിയത്. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അത് അതേ പോലെ നിലനിര്‍ത്തിയാണ് പിന്നീടും ചിത്രം മുന്നേറിയത്. മള്‍ട്ടിപ്ലക്‌സിലെ കലക്ഷന്റെ കാര്യത്തില്‍ ആദിയെ കടത്തിവെട്ടിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ.

44 ദിവസത്തിലൂടെ 1.44 കോടി രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1.29 കോടിയായിരുന്നു ആദി നേടിയത്. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ ഈ ചിത്രം മറികടന്നത്. പ്രതീക്ഷിച്ച വിജയം തന്നെയാണ് ചിത്രത്തിന്റേതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT