Entertainment

റഹ്മാന്റെ ​സം​ഗീതത്തിന് ചുവടുവെച്ച് സുശാന്ത്; വൈറലായി അവസാന ​ഗാനം

2.43 മിനിറ്റ് ദൈർഘ്യമുള്ള ​ഗാനം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുശാന്ത് സിങ് രജ്പുത്ത് അവസാന സിനിമ ദിൽ ബേചാരയുടെ ടൈറ്റിൽ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്ത​കർ ​ഗാനം പുറത്തിറങ്ങിയത്. സുശാന്ത് നിറഞ്ഞു നിൽക്കുന്ന് ​ഗാനം ആരാധകരുടെ മനസു കീഴടക്കുകയാണ്.

സ്റ്റേജിൽ നിന്ന് പാട്ടുപാടി ഡാൻസ് കളിക്കുന്ന സുശാന്താണ് ​ഗാനത്തിൽ. 2.43 മിനിറ്റ് ദൈർഘ്യമുള്ള ​ഗാനം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഗീത മാന്ത്രികൻ എ.ആർ റഹ്മാനാണ് ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത്. നടിയും നർത്തകിയുമായ ഫറാഖാനാണ് ഡാൻസ് കൊറിയോ​ഗ്രാഫർ. 17 കോടിയിൽ അധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

നേരത്തേ പുറത്തു വിട്ട " ദിൽ ബേചാര " യുടെ ട്രെയിലറും വലിയ ശ്രദ്ധ നേടിയിരുന്നു. ഇത് ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സിനെ പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ്. സഞ്ജന സാങ്കിയാണ് ചിത്രത്തിലെ നായിക. നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ജൂലൈ 24 -ന് ഡിസ്നി ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT