Entertainment

റാണി മുഖര്‍ജി മടങ്ങിവരുന്നു: തിരിച്ചുവരവ് മര്‍ദാനിയുടെ രണ്ടാം പതിപ്പിലൂടെ

ആദ്യ ഭാഗത്തില്‍ ഇന്‍സ്‌പെക്ടറായിരുന്ന ശിവാനി രണ്ടാം ഭാഗത്തില്‍ എസ്പിയായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഒരിടവേളയ്ക്ക് ശേഷം റാണി മുഖര്‍ജി ബോളിവുഡിലേക്ക് മടങ്ങിവരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മര്‍ദാനിയുടെ രണ്ടാം പതിപ്പിലൂടെയാണ് തിരിച്ചു വരവ്. മര്‍ദാനിയുടെ ആദ്യഭാഗത്തില്‍ റാണി മുഖര്‍ജി ഇന്‍പെക്ടര്‍ ആയാണ് വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ റാണി എസ്പിയായിരിക്കും.

ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 18 ഓടെ ആരംഭിക്കും. ശിവാനിയായി വീണ്ടുമെത്തുന്നതിന്റെ ത്രില്ലിലാണ് റാണിയും. റഫ് ലുക്കിലായിരിക്കും ചിത്രത്തില്‍ റാണി പ്രത്യക്ഷപ്പെടുക. 21 വയസുകാരനായ വില്ലനെയാണ് റാണിയുടെ ശിവാനി എന്ന കഥാപാത്രം നേരിടുന്നത്. ക്രൂരനായ, മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് ഇയാള്‍. ചിത്രം ഒരു കംപ്ലീറ്റ് ത്രില്ലറായിരിക്കുമെന്ന് മര്‍ദാനി 2വിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

റാണിയുടെ വിവാഹത്തിന് ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു മര്‍ദാനി. താഹിര്‍ രാജ് ഭാസിന്‍ ആയിരുന്നു ചിത്രത്തില്‍ വില്ലനായെത്തിയത്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ആദിത്യ ചോപ്രയായിരുന്നു. രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി പുത്രന്‍ ആണ്. ഗോപിയുടെ കഥയായിരുന്നു ആദ്യ ഭാഗം.

റാണി മുഖര്‍ജി അവസാനമായി അഭിനയിച്ച ചിത്രം 2018ല്‍ പുറത്തിറങ്ങിയ ഹിച്ച്കിയാണ്. പിന്നീട് ഷാരൂഖ് ഖാന്റെ സീറോയില്‍ അതിഥി താരമായുമെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?