Entertainment

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായി പ്രണയത്തിലാണെന്ന് പ്രചരണം, ആത്മഹത്യയെക്കുറിച്ച് കുറിപ്പിട്ട് ഗായിക; പരിഭ്രാന്തരായി ആരാധകര്‍ 

ഇനിയെങ്കിലും ഹൃദയമില്ലാത്തവരായി തുടരല്ലേ എന്നാണ് ഗോസിപ്പ് സൃഷ്ടിക്കുന്നവരോട് നേഹ പറയുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

ഗായിക നേഹ കക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന റൂമറിനെക്കുറിച്ചാണ് നേഹയുടെ പോസ്റ്റ്. കുറിപ്പില്‍ വിഷാദത്തെക്കുറിച്ചും ആത്മഹത്യ ചിന്തയെക്കുറിച്ചും നേഹ എഴുതിയിരിക്കുന്നതാണ് ആരാധകരെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയുടെ പത്താം സീസണിന്റെ വിധികര്‍ത്താക്കളിലൊരാളായ നേഹ മത്സരാര്‍ത്ഥികളില്‍ ഒരാളുമായി പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ച് സംഗീതപരിപാടികളില്‍ പങ്കെടുത്തതോടെയാണ് ഗോസിപ്പുകള്‍ തുടങ്ങിയത്. എന്നാല്‍ ഇത്തരം ഗോസിപ്പ് സൃഷ്ടിക്കുന്നവരോട് ഇനിയെങ്കിലും ഹൃദയമില്ലാത്തവരായി തുടരല്ലേ എന്നാണ് നേഹയ്ക്ക് പറയാനുള്ളത്. 

"ഇതെഴുതുമ്പോള്‍ ഞാന്‍ അത്ര നല്ല അവസ്ഥയിലല്ല. ശാരീരികമായും മാനസികമായും. പക്ഷെ ഞാനിപ്പോള്‍ സംസാരിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ആരുടെയെങ്കിലും മകളും സഹോദരിയുമൊക്കെ ആണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. എന്റെ വീട്ടിലുള്ളവര്‍ക്ക് അഭിമാനമാകാന്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാന്‍. എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്തവരോട് പോലും വളരെ നല്ല രീതിയിലാണ് ഞാന്‍ നിന്നിട്ടുള്ളത്", നേഹ കുറിച്ചു.

മറ്റൊരാളുടെ ജീവിതത്തെ എത്ര മോശമായി ബാധിക്കും എന്നൊന്ന് ചിന്തിക്കാതെ പോലെയും അവര്‍ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് നേഹ ചോദിക്കുന്നു. "സെലിബ്രിറ്റിയാണെങ്കിലും ഒരു മനുഷ്യനാണെന്ന് ചിന്തിച്ചുകൂടെ. ഇത്ര ഹൃദയശൂന്യരാകരുത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ", നേഹ പറയുന്നു. ഇവര്‍ക്ക് വിഷാദം ഉണ്ടാകുന്നതുവരെ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കരുതെന്നും ഇത്തരം മോശമായ പ്രചരണങ്ങള്‍ ഒരാളെ സ്വന്തം ജീവന്‍ ഇല്ലാതാക്കാന്‍ വരെ ചിന്തിപ്പിക്കുമെന്നും നേഹ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി