Entertainment

റിലീസിന് പിന്നാലെ 'മുങ്ങി', പ്രണവിനെ ഹംപിയില്‍ നിന്ന് 'കണ്ടെത്തി' ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

താരജാഡകളൊന്നുമില്ലാതെ അവര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന പ്രണവിനെയാണ് ചിത്രത്തില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകം ചുറ്റാന്‍ ഇഷ്ടപ്പെടുന്ന ഒരു ചെക്കന്‍. സിനിമയില്‍ എത്തുന്നതിന് മുന്‍പേ പ്രണവ് മോഹന്‍ലാല്‍ നമ്മുടെ മനസില്‍ കയറിപ്പറ്റിയത് താരത്തിന്റെ യാത്രയിലൂടെയാണ്. സിനിമയില്‍ എത്തിയിട്ടും യാത്രയ്‌ക്കൊന്നും കുറവില്ല. ആദ്യ ചിത്രമായ ആദിയുടെ റിലീസിന് പിന്നാലെ കാണാതായ പ്രണവിനെ പിന്നെ കണ്ടെത്തുന്നത് അങ്ങ് ഹിമാലയത്തില്‍ നിന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷവും യാത്രകളില്‍ തന്നെയാണ് താരം. സംവിധായകനും നായികയുമടക്കം പ്രമോഷന്‍ പരിപാടികളില്‍ സജീവമാകുമ്പോള്‍ പ്രണവ് മാത്രം തന്റെ വഴിക്കാണ്. എവിടെയ്ക്കാണ് എന്ന് പറയാതെ മുങ്ങിയ താരത്തെ അവസാനം ആരാധകര്‍ തന്നെ കണ്ടെത്തിയിരിക്കുകയാണ്. 

ഇത്തവണ ഹംപിയിലേക്കായിരുന്നു പ്രണവിന്റെ യാത്ര. അവിടെ എത്തിയ മലയാളി ആരാധകരാണ് താരം ഹംപിയിലുള്ള കാര്യം പരസ്യപ്പെടുത്തിയത്. താരജാഡകളൊന്നുമില്ലാതെ അവര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന പ്രണവിനെയാണ് ചിത്രത്തില്‍ കാണുന്നത്. സിനിമയുടെ റിലീസിനെക്കുറിച്ച് താരത്തിന് പ്രത്യേകം ആശങ്കകള്‍ ഒന്നുമില്ലെന്നും പ്രണവ് വളരെ സിംപിളാണെന്നാണ് ആരാധകര്‍ പറയുന്നത്. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റിലീസ്ദിനത്തില്‍ പോലും പ്രണവ് സ്ഥലത്തില്ലെന്നും മറിച്ച് യാത്രയിലാണെന്നും ഹംപിയിലേക്കാണ് ഇത്തവണ പോയിരിക്കുന്നതെന്നുമൊക്കെ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് താരത്തെ കണ്ടുകിട്ടിയത്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാരാണ് പ്രണവിന്റെ മൂന്നാമത്തെ ചിത്രം. ഇതില്‍ മോഹന്‍ലാലിന്റെ ചെറുപ്പമായാണ് അഭിനയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT