Entertainment

റിലീസ് ദിവസം തന്നെ കാല വെബ്‌സൈറ്റിലിടും: കാലയ്ക്ക് തമിഴ്‌റോക്കേഴ്‌സിന്റെ ഭീഷണി

അതേസമയം സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങാതിരിക്കാന്‍ നിര്‍മ്മാതാക്കളും ശ്രമിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്ത് ചിത്രം കാലാക്കെതിരെ ഭീഷണിമുഴക്കി തമിഴ്‌റോക്കേഴ്‌സ് രംഗത്ത്. ചിത്രം റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്നാണ് ഭീഷണി. റിലീസ് ദിവസം ആദ്യ ഷോക്ക് മുന്‍പെ വ്യാജന്‍ വെബ്‌സൈറ്റില്‍ എത്തിക്കുമെന്ന് വെബ്‌സൈറ്റിന്റെ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

അതേസമയം സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങാതിരിക്കാന്‍ നിര്‍മ്മാതാക്കളും ശ്രമിക്കുന്നുണ്ട്. പുതിയ ചിത്രങ്ങള്‍ യഥേഷ്ടം സൈറ്റില്‍ ലഭ്യമാണ്. തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിയില്‍ കാലാ നിര്‍മാതാക്കള്‍ എന്ത് നടപടി കൈക്കൊള്ളും എന്ന് കാത്തിരുന്ന് തന്നെ കാണണം. കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിനെതിരെ പ്രസ്താവന നടത്തിയിരുന്നു. കര്‍ണാടക അനുകൂല സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നും വാര്‍ത്തകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT