Entertainment

റിലീസ് വൈകി, ജ്യോതിക ചിത്രം ആദ്യം എത്തിയത് തമിഴ് റോക്കേഴ്സിൽ; പ്രചരിക്കുന്നത് എച്ച്ഡി പതിപ്പ്

റിലീസ് നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് ചിത്രം പ്രൈമിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ൻ വിവാദങ്ങൾക്ക് ശേഷമാണ് നടി ജ്യോതിക നായികയായി എത്തിയ പൊൻമ​ഗൾ വന്താൽ ഓൺലൈൻ റിലീസ് തീരുമാനിച്ചത്. എന്നാൽ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തമിഴ് റോക്കേഴ്സിൽ ചോർന്നു. റിലീസ് നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് ചിത്രം പ്രൈമിൽ എത്തിയത്. ഇതോടെ ആദ്യം തമിഴ് റോക്കേഴ്സിൽ എത്തുകയായിരുന്നു. ചിത്രത്തിന്റെ എച്ച്ഡി പതിപ്പാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. 

മെയ് 29 ന് പുലർച്ചെയാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാല്‍ ഒരു മണിക്കൂറോളം വൈകുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സിനിമ ആമസോണില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‌സില്‍ ചോര്‍ന്നുവെന്നാണ്. ഇപ്പോൾ തമിഴ് റോക്കേഴ്സിലും ടോറന്റിലും ചിത്രം ലഭിക്കും. എച്ച് ഡി പതിപ്പ് ചോർന്നത് നിർമാതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാൽ സിനിമ റിലീസ് വൈകാനുള്ള കാരണം വ്യക്തമല്ല. 

ജ്യോതിക പ്രധാന റോളിൽ എത്തുന്ന ചിത്രം ജെ.ജെ. ഫ്രഡറിക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സൂര്യയാണ് ചിത്രത്തിന്റെ നിർമാതാവ്. ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതിനെ തുടർന്ന് സൂര്യയ്ക്കും ജ്യോതികയ്ക്കും നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരുവരുടേയും ചിത്രങ്ങൾ തീയെറ്ററിൽ റിലീസ് ചെയ്യിക്കില്ലെന്നായിരുന്നു ഭീഷണി. എന്നാൽ ഓൺലൈൻ റിലീസുമായി ഇരുവരും മുന്നോട്ടുപോവുകയായിരുന്നു. ജ്യോതികയെ കൂടാതെ കെ. ഭാഗ്യരാജ്, ആര്‍. പാര്‍ഥിപന്‍, പാണ്ഡ്യരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT