Entertainment

റോവിനൊപ്പം കുറുമ്പലക്കോട്ട കണ്ട് ജൂഹി; വിഡിയോ

റോവിനൊപ്പമുള്ള യാത്രാവിശേഷങ്ങളുടെ പ്രമോ വിഡിയോ ആണ് താരം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടി ജൂഹി രുസ്ത​ഗി ഭാവി വരനും മോഡലുമായ റോവിൻ ജോർജുമായി വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ ശക്തമായിരുന്നു. റോവിനൊപ്പമുള്ള ചിത്രങ്ങൾ ജൂഹി ഇൻസ്റ്റ​ഗ്രാമിൽ നിന്ന് നീക്കം ചെയ്തതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാൽ എല്ലാ വാർത്തകളേയും കാറ്റിൽ പറത്തിക്കൊണ്ട് തന്റെ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ജൂഹി. റോവിനൊപ്പമുള്ള യാത്രാവിശേഷങ്ങളുടെ പ്രമോ വിഡിയോ ആണ് താരം പങ്കുവെച്ചത്. 

വയനാട് കുറുമ്പലക്കോട്ടയിലേക്ക് റോവിനൊപ്പം ജൂഹി യാത്ര പോയത്. യാത്രാ വിശേഷങ്ങളുമായുള്ള വിഡിയോ വരുന്നുണ്ട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രമോ എത്തിയത്. തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സിലൂടെയാണ് വിഡിയോ പങ്കുവച്ചത്. കുറുമ്പലക്കോട്ടയുടെ സൗന്ദര്യം മുഴുവനും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. 

ഉപ്പും മുളക് എന്ന സീരിയലിലെ ലച്ചുവായി എത്തിയാണ് ജൂഹി രുസ്തഗി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. സീരിയൽ വിട്ട താരം ട്രാവൽ ബ്ലോ​ഗ് തുടങ്ങുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ജൂഹിയും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായി മാറി. ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. ഉപ്പും മുളകിന്റെ സംവിധായകരിലൊരാളായ സിനു എസ്.ജെ. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിലും ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല, '; ബജറ്റിനെതിരെ ബിജെപി

ദിവസവും ഒരു കഷണം ഡാർക്ക് ചോക്ലേറ്റ്; ആരോ​ഗ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

'രണ്ടാമതൊന്ന് ചിന്തിച്ചില്ല, 42 ലക്ഷത്തിന്റ ബില്ല് എഴുതിത്തള്ളാന്‍ ഷാരൂഖ്'; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ഈ കൊച്ചു സിനിമ!